You are currently viewing ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ലഭ്യമാക്കും; പുതിയ ബിസിനസുമായി സക്കര്‍ബര്‍ഗ്.. ഫേസ്ബുക് ബഹിഷ്കരണ ഹാസ്റ്റാഗുകൾ..

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ലഭ്യമാക്കും; പുതിയ ബിസിനസുമായി സക്കര്‍ബര്‍ഗ്.. ഫേസ്ബുക് ബഹിഷ്കരണ ഹാസ്റ്റാഗുകൾ..

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയായ ടെക് കോടീശ്വരനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ച പോസ്റ്റ്‌ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ ബിസിനസ്സിലേക്ക് എന്ന സന്തോഷമാണ് അദ്ദേഹം ലോകത്തിനോട് പറഞ്ഞിട്ടുള്ളത്. കന്നുകാലി വളര്‍ത്തലാണ് കോടീശ്വരന്‍റെ പുതിയ ബിസിനസ്.

വ്യത്യസ്തമായ ചിന്തകളും ആശയങ്ങളും സക്കര്‍ബര്‍ഗിനെ പലപ്പോഴും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയിട്ടുണ്ട്. ഈയിടെ അദ്ദേഹം ജിയുജിറ്റ്സു ടൂര്‍ണമെന്‍റില്‍ മത്സരിക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു പുതിയ ബിസിനസ് ആണ് കന്നുകാലി വളർത്തലിലൂടെ അദ്ദേഹം വിഭാവനം ചെയ്യുന്നത് എന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും മികച്ച ബീഫ് ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

ഗുണനിലവാരമുള്ള ബീഫ് കഴിക്കുന്ന ചിത്രവും പങ്കുവെച്ചു കൊണ്ട് കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് അദ്ദേഹം പുതിയ ബിസിനസിനെ കുറിച്ച് ലോകത്തെ അറിയിച്ചിട്ടുള്ളത്. കുവായിയിലെ കൊലോവ് റാഞ്ചിൽ കന്നുകാലികളെ വളർത്താൻ തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള ബീഫ് ഉണ്ടാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. വാഗ്യു(ജാപ്പനീസ് കന്നുകാലി ഇനം), ആംഗസ് എന്നീ ഇനങ്ങളില്‍ പെട്ട കന്നുകാലികളെയാണ് ഫാമില്‍ വളര്‍ത്തുക. അവര്‍ മക്കാഡമിയ കഴിച്ചും ഇവിടെയുണ്ടാക്കുന്ന ബിയര്‍ കുടിച്ചും വളരും’ അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പ്രാദേശികമായി തന്നെയാണ് ചെയ്യുന്നത്. ഓരോ പശുവും പ്രതിവര്‍ഷം 5,000-10,000 പൗണ്ട് വരെ ഭക്ഷണം കഴിക്കുന്നു. ഏക്കര്‍ കണക്കിന് മക്കാഡമിയ ചെടികളും വളര്‍ത്തുന്നുണ്ട് എന്നും എന്‍റെ പെണ്‍കുട്ടികള്‍ മാക് ചെടികള്‍ നട്ടുപിടിപ്പിക്കാനും കന്നുകാലികളെ പരിപാലിക്കാനും സഹായിക്കുന്നു എന്നും അദ്ദേഹം എഴുത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങൾ ഇപ്പോഴും യാത്രയുടെ തുടക്കത്തിലാണ്. ഓരോ സീസണിലും അത് മെച്ചപ്പെടുത്തുന്നത് രസകരമാണ്. എന്‍റെ എല്ലാ പ്രോജക്റ്റുകളിലും വച്ച് ഇത് തികച്ചും വ്യത്യസ്തമാണ് എന്നും സക്കര്‍ബര്‍ഗ് കുറിപ്പിലൂടെ പറയുന്നു. ഇതുവരെ ചെയ്ത ബിസിനസുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒന്ന് തന്നെയാണ് കഞ്ഞികാലി വളർത്തൽ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ബിസിനസിന്റെ ഉപയോക്താക്കൾ എന്ന നിലയിൽ ലോകം മുഴുവൻ പുതിയ ബിസിനസിലേക്ക് ഉറ്റു നോക്കുകയാണ്.

Leave a Reply