You are currently viewing മാഗിയും പുരുഷനും ഒരുപോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും : റെജീന കസന്ദ്ര

മാഗിയും പുരുഷനും ഒരുപോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും : റെജീന കസന്ദ്ര

ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് റെജീന കസാന്ദ്ര. തമിഴ് , തെലുങ്ക് സിനിമകളിൽ താരം സജീവമായി പ്രവർത്തിക്കുകയും ഒരുപാട് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ താരം ശ്രദ്ധേയമാവുകയുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ താരം മേഖലയിൽ സജീവമായിരുന്നു. താരം തനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ സ്പ്ലാഷ് എന്ന കുട്ടികളുടെ ചാനലിൽ അവതാരകയായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

പിന്നീട് പരസ്യങ്ങളിൽ ആണ് താരം പ്രവർത്തിച്ചത്. പരസ്യചിത്രങ്ങളുടെ മോഡൽ ആയി പ്രവർത്തിച്ച അതിനു ശേഷമാണ് താരം അഭിനയ മേഖലയിൽ ഉയർച്ചകൾ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകളും വിഡിയോകളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. പങ്കുവെക്കുന്നതെല്ലാം നിമിഷങ്ങൾക്കകം തന്നെ വൈറൽ ആകുകയും ചെയ്യാറുണ്ട്.

താരത്തിന്റെ ഫോട്ടോകൾക്ക് നിറഞ്ഞ കയ്യടിയും മികച്ച അഭിപ്രായങ്ങളും നേടാൻ കഴിയുന്നതു പോലെ തന്നെ ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആയിരിക്കുന്നത്. മാഗിയും പുരുഷനും ഒരു പോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ തൊട്ടാൽ പൊള്ളുന്ന വിഷയത്തിൽ ആര് സംസാരിച്ചാലും സോഷ്യൽ മീഡിയ ഇടങ്ങൾ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെ താരത്തിന്റെ ഈ വാക്കുകളും വളരെ പെട്ടെന്നാണ് ഒരുപാട് പേരിലേക്ക് എത്തിയത്.

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് താരത്തിന് മേഖലയിൽ അറിയപ്പെടാനും തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2005-ൽ കണ്ട നാൽ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2012 ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലും 2010ൽ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഏത് ഭാഷയാണ് ആണെങ്കിലും തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. മികച്ച സിനിമകളിലൂടെ നിറഞ്ഞ കയ്യടി താരം സ്വന്തമാക്കി. തെലുങ്ക് ഭാഷയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡ് താരം നേടുകയും ചെയ്തു. ഏത് വേഷം ആണെങ്കിലും താരം വളരെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുമുണ്ട്.

Leave a Reply