You are currently viewing ഒരിക്കൽ മലയാള സിനിമയിലെ മിന്നും താരം വിമല രാമൻ… യുവ നായികമാരെ വെല്ലുന്ന ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്

ഒരിക്കൽ മലയാള സിനിമയിലെ മിന്നും താരം വിമല രാമൻ… യുവ നായികമാരെ വെല്ലുന്ന ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്

അറിയപ്പെടുന്ന ഒരു ഓസ്‌ട്രേലിയൻ നടിയും ഇന്ത്യൻ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള മുൻ മോഡലുമാണ് വിമല രാമൻ. താരം മലയാളം, തെലുങ്ക്, ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ ജനിച്ച് വളർന്ന താരം 2006-ൽ തമിഴ് സിനിമ പോയി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. താരം സ്ഥാപിത ഭരതനാട്യം നർത്തകിയും B.Sc ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദധാരിയും ആണ്.

കൂടാതെ ന്യൂ സൗത്ത് വെയിൽസ് സർവ്വകലാശാല, സിഡ്‌നി യിലും താരം വിദ്യ അഭ്യസിച്ചിട്ടുണ്ട്. 2004ൽ മിസ് ഇന്ത്യ ഓസ്‌ട്രേലിയ എന്ന പദവി താരം നേടിയിട്ടുണ്ട്.
2006-ൽ പോയി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. താരത്തിന്റെ ആദ്യ മലയാളം സിനിമ ടൈം ആണ്. താരം 2007-ൽ അജ്മൽ അമീറുമായി പ്രണയകാലം എന്ന ചിത്രത്തിലും ജയറാമിന്റെ കൂടെ സൂര്യൻ എന്നാ ചിത്രത്തിലും അഭിനയിച്ചു.

അതേ വർഷം തന്നെ മമ്മൂട്ടിയുടെ കൂടെ നസ്രാണി എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. കൽക്കട്ട ന്യൂസ്, റോമിയോ എന്നീ സിന്മകളിൽ ദിലീപിന്റെ കൂടെയും കോളേജ് കുമാരനിൽ മോഹൻലാലിന്റെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായുള്ള നടനാലയ ഡാൻസ് അക്കാദമിയിൽ താരം പങ്കെടുത്തു. കൂടാതെ താരം ജയലക്ഷ്മി കണ്ടിയയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു.

ഈ സിനിമകളിലെല്ലാം താരം നായികയായി അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഒട്ടേറെയുണ്ട്. പൊതു സ്ഥലങ്ങളിലും മറ്റും താരം പ്രത്യക്ഷപ്പെടുമ്പോൾ വമ്പിച്ച ജനത്തിരക്കുണ്ടാകാറുണ്ട്.

ആരാധകരും മറ്റും താരത്തിന്റെ വീഡിയോകളും ഫോട്ടോകളും പകർത്തുന്നതും സോഷ്യൽ മീഡിയയിൽ തരംഗമായി അവ പ്രചരിക്കപ്പെടുന്നതും അത് കൊണ്ട് തന്നെയാണ്. ഇപ്പോൾ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വെച്ചിട്ടുള്ളത്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വളരെ പെട്ടന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ ആരാധകർ കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

Leave a Reply