You are currently viewing മോഹിപ്പിക്കുന്ന സൗന്ദര്യം, നമ്മുടെ ഹണി ചേച്ചി… ഹണി റോസിന്റെ ഫോട്ടോകൾ വൈറലാകുന്നു…

മോഹിപ്പിക്കുന്ന സൗന്ദര്യം, നമ്മുടെ ഹണി ചേച്ചി… ഹണി റോസിന്റെ ഫോട്ടോകൾ വൈറലാകുന്നു…

ചലച്ചിത്ര അഭിനയ രംഗത്ത് 18 വർഷങ്ങള്‍ പൂർത്തിയാക്കിയ താരമാണ് മലയാളികളുടെ സ്വന്തം ഹണി റോസ്. തുടക്കം മുതൽ തന്നെ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് സിനിമ മേഖലയിൽ താരം അറിയപ്പെടുകയും മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് താരത്തെ എണ്ണുകയും ചെയ്തത് സംവിധായകരുടെയും നിർമ്മാതാക്കളുടെയും എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വന്നതും അഭിനയ മികവുകൊണ്ട് തന്നെയാണ്.

അഭിനയമികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന്റെ വലിയ പ്രത്യേകതകളാണ് ഏറ്റവും മികച്ച അഭിനയത്തോടൊപ്പം തന്നെ സൗന്ദര്യം കൊണ്ടും താരം ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഏതു വേഷം നൽകുകയാണെങ്കിലും അതി മനോഹരിയായി താരത്തിന് പ്രത്യക്ഷപ്പെടാൻ സാധിക്കുന്നു എന്നത് താരത്തിന്റെ സൗന്ദര്യത്തിന്റെ വന്യതയെ തന്നെയാണ് കാണിക്കുന്നത്.

ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമൊക്കെ താരം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മലയാളവും കടന്നഭിനയ വൈഭവവും ശരീര സൗന്ദര്യവും ആകർഷണീയതയും എല്ലാം പടർന്നിരിക്കുകയാണ് എന്ന് ചുരുക്കം. ഏത് ഭാഷയിലാണെങ്കിലും ചെയ്തു വച്ച കഥാപാത്രങ്ങളിലൂടെ ആ പ്രേക്ഷകരെയെല്ലാം കൈയിലെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയത്തോടൊപ്പം തന്നെ പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണ് ഹണി റോസ്. ഒരുപാട് ഉദ്ഘാടന സദസ്സുകളിൽ എല്ലാം ഇപ്പോൾ താരം ഈയടുത്ത് ആയി പങ്കെടുക്കുകയുണ്ടായി. പുതിയ പുതിയ മോഡലുകളും മേക്കോവറുകളും പരീക്ഷിക്കുന്നതിലൂടെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പുതിയ ലുക്കിന് ഒരുപാട് പേരാണ് വിമർശിക്കുന്നത് എങ്കിലും താരത്തെ കാണാൻ അതിൽ സുന്ദരിയാണ് എന്ന് പലരും സമ്മതിക്കുന്നുണ്ട്.

കിലുക്കത്തിലെ ജഗതി ചേട്ടന്റെ മദാമ്മ ലുക്ക് ഡാൻസ് മാസ്റ്റർ വിക്രത്തിന്റെ ലുക്ക് എന്നിങ്ങനെയുള്ള ട്രോളുകൾ എല്ലാം പുതിയ മേക്കോവറിന് താരത്തിന് ലഭിച്ചിട്ടുണ്ട് എങ്കിലും വലിയ തോതിലാണ് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിലൊന്നടങ്കം പ്രചരിക്കപ്പെട്ടിട്ടുള്ളത്. ഒരുപാട് വിമർശനങ്ങളും അത്തരത്തിലുള്ള ട്രോളുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയുന്നുണ്ട്. പക്ഷേ അത്തരത്തിലുള്ള ഒന്നിനോടും താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Leave a Reply