You are currently viewing വിവാഹ മോചനം നേടി സന്തോഷത്തോടെ ജീവിക്കുന്നു: സാധിക വേണുഗോപാൽ

വിവാഹ മോചനം നേടി സന്തോഷത്തോടെ ജീവിക്കുന്നു: സാധിക വേണുഗോപാൽ

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായ അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു. ആദ്യ അഭിനയത്തിലൂടെ തന്നെയാ താരത്തിന് മികവ് അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്ന് ചുരുക്കം.

2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

വിവാഹമോചനത്തെക്കുറിച്ച് താരം ഇപ്പോൾ പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. എന്റെ വിവാഹം കഴിഞ്ഞതാണ്, സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു എന്നാണ് വിവാഹത്തെക്കുറിച്ച് വിവാഹ മോചനത്തെക്കുറിച്ചും താരം പറയുന്നത്. ഞാൻ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല എന്നും   ഞാൻ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കിൽ അവർ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും എന്നും താരം പറയുന്നുണ്ട്.

ഞങ്ങൾ ഒരു വർഷത്തോളം സംസാരിച്ച് പരസ്പരം മനസ്സിലാക്കിയിട്ടു തന്നെയാണ് വിവാഹം കഴിച്ചത്. പക്ഷേ എന്തോ ശരിയായില്ല എന്നും എന്തെങ്കിലും ചെയ്‌താൽ അത് പൂർണമായി ശരിയായിരിക്കണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ട് എന്നും എന്റെ ഭർത്താവ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട്.  ആളുടെ ടെൻഷൻ ആയാലും പ്രശ്നങ്ങൾ ആയാലും എന്നോട് തുറന്നു പറയണം. അങ്ങനെയൊക്കെ ചെയ്യാതാകുമ്പോൾ അത് ശരിയാകാതെ വരും എന്നും താരം പറഞ്ഞു.

ചെറിയ ചെറിയ പ്രശ്നങ്ങൾ കാലം കഴിയുന്തോറും വലുതായി മാറും.  അങ്ങനെ ഒക്കെയാണ് അത് വിവാഹ മോചനത്തിലേക്ക് എത്തിച്ചേർന്നത് എന്നും താരം കൂട്ടിച്ചേർത്തു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് തന്നെയായിരിക്കും വിവാഹമോചനത്തിന്റെ കാരണം എന്ന് ഈ വാക്കുകളിൽ നിന്ന് ആരാധകർ ഊഹിക്കുന്നുണ്ട്. എന്തായാലും സർവ്വ സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിലും അഭിനയ മേഖലയിലും നിലനിൽക്കുന്ന താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. തന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിടങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുന്നു.

Leave a Reply