You are currently viewing ഞാൻ എന്റെ ശരീരത്തെ വെറുത്തു; അദ്ദേഹത്തെ കണ്ടത് ഗെയിം ചെഞ്ചറായി മാറി; വിദ്യ ബാലൻ പറയുന്നു…

ഞാൻ എന്റെ ശരീരത്തെ വെറുത്തു; അദ്ദേഹത്തെ കണ്ടത് ഗെയിം ചെഞ്ചറായി മാറി; വിദ്യ ബാലൻ പറയുന്നു…

ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിലും താരം വേഷമിട്ടു. ഒരു ദേശീയ അവാർഡും ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളാണ് താരത്തെ ലഭിച്ചത്. തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു.

അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷങ്ങൾ ചെയ്ത് നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് ആവോളം സ്വീകരിക്കാൻ സാധിച്ചു. ഭാഗ്യമില്ലാത്ത നായിക എന്ന പേരിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വർത്തമാനത്തിലേക്ക് ഉള്ള കഠിനപ്രയത്നം ആയിരുന്നു താരത്തിന്റെ സിനിമ കരിയർ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ സിനിമകളിലും അഭിനയിക്കുകയും ചെയ്യുന്നതിലൂടെ വളരെ മികച്ച അഭിപ്രായമാണ് താരം നേടിയത്.

താരത്തിന് കരിയറിയറിന്റെ തുടക്കം മുതൽ തന്നെ ബോഡി ഷേമിങ് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. അക്കാര്യത്തിൽ ഇപ്പോൾ താരം ഒരു പൊതു ചടങ്ങിൽ സംസാരിച്ചതാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഞാൻ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ എന്റെ വലുപ്പം എനിക്ക് ഒരിക്കലും പ്രശ്നമല്ല. ഞാൻ ക്യാമറയെ വളരെയധികം സ്നേഹിക്കുന്നു, ഞാൻ അതിനെ വളരെയധികം വിശ്വസിക്കുന്നു, അത് എല്ലായ്പ്പോഴും എന്നെ തിരികെ സ്നേഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് താരം പറഞ്ഞത്.

അവർ എങ്ങനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച് മറക്കുക, നമ്മൾ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതാണ് പ്രധാനം എന്നും നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു, നിങ്ങൾക്ക് സുഖം തോന്നുന്നില്ലെങ്കിൽ, കുഴപ്പമില്ല. നമ്മൾ മനുഷ്യരാണ്, നമുക്ക് നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ടാകും, പക്ഷേ അത് ഉണ്ടാക്കുന്നത് വരെ നിങ്ങൾക്ക് ഫേക്ക് ചെയ്യാം എന്നും താരം പറയുകയുണ്ടായി.

ഞാൻ എന്നെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് സ്വയം പറയുക, ഓരോ ദിവസവും കുറച്ചു കൂടുതൽ പറയുക, അത് സഹായിക്കും. സ്ത്രീകളെ സംബന്ധിച്ച് നമ്മുടെ ശരീരമാണ് നമ്മുടെ സ്വത്വത്തിന്റെ വലിയൊരു ഭാഗം രൂപപ്പെടുത്താൻ സഹായിക്കുന്നത് എന്നും
അങ്ങനെയിരിക്കെ 12 വർഷം മുമ്പാണ് ഞാൻ ഒരു രോഗശാന്തിക്കാരനെ (ഹീലർ) കാണുന്നത് എന്നും നമ്മളെ ജീവക്കാൻ പ്രേരിപ്പിക്കുന്നതിനെ തന്നെ ഞാൻ ദുരുപയോഗം ചെയ്യുകയാണെന്ന് മനസ്സിലാക്കിയത് അദ്ദേഹത്തെ പരിചയപ്പെട്ടതിനുശേഷം ആണ് എന്നും താരം വ്യക്തമാക്കി.

അതെന്റെ ജീവിതത്തിലെ ഒരു ഗെയിം ചേഞ്ചറായിരുന്നു എന്ന് താരം തുറന്നു പറയുന്നുണ്ട്. കാരണം ഇന്ന് എഴുന്നേൽക്കുമ്പോൾ തന്നെ എനിക്ക് എന്നെ കുറിച്ച് സന്തോഷം തോന്നുന്നു. അങ്ങനെ അല്ലാത്ത ദിവസങ്ങളിൽ, കുഴപ്പമില്ല നാളെ നല്ലൊരു ദിവസമായിരിക്കുമെന്ന് എനിക്ക് തന്നെ പറയാൻ സാധിക്കുന്നു എന്നാണ് താരം പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply