You are currently viewing അതൊരു കുറവായ് കണ്ട് അന്നവർ കളിയാക്കി ഇപ്പോൾ അതാണെന്റെ ഹൈലൈറ്റ് ; തുടക്കത്തില്‍ പരിഹസിക്കപ്പെട്ടതിനെ കുറിച്ച്‌ വരലക്ഷ്മി ശരത്കുമാര്‍

അതൊരു കുറവായ് കണ്ട് അന്നവർ കളിയാക്കി ഇപ്പോൾ അതാണെന്റെ ഹൈലൈറ്റ് ; തുടക്കത്തില്‍ പരിഹസിക്കപ്പെട്ടതിനെ കുറിച്ച്‌ വരലക്ഷ്മി ശരത്കുമാര്‍

അന്നവര്‍ കളിയാക്കി, ഇന്ന് അതാണ് തന്റെ ഹൈലൈറ്റ്; തുടക്കത്തില്‍ പരിഹസിക്കപ്പെട്ടതിനെ കുറിച്ച്‌ വരലക്ഷ്മി ശരത്കുമാര്‍

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത് കുമാർ. 2012 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ വിഘ്നേശ് ശിവൻ സംവിധാനം ചെയ്തു ചിമ്പു നായകനായി പുറത്തിറങ്ങിയ പോടാ പോടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

2014 ൽ സുധീപ് തന്നെ സംവിധാനം ചെയ്ത് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാണിക്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. 2016 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. മലയാളത്തിലെ താര രാജാവ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചു. അനുപം ഖേർ ആക്റ്റിംഗ് സ്കൂളിൽ നിന്നാണ് താരം പ്രൊഫഷണൽ ആക്ടിങ് കരിയർ ആരംഭിച്ചത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് താരം. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമായത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടാനായി.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. തുടക്കത്തില്‍ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നും അന്ന് പറഞ്ഞു കളിയാക്കിയിരുന്ന കാര്യം ഇപ്പോൾ തന്റെ ഹൈലൈറ്റ് ആയി എന്നും താരം പറയുന്നുണ്ട്. അഭിനേത്രിയായി തുടങ്ങിയപ്പോള്‍ തന്റെ ശബ്ദം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായി എന്നും തമിഴിലെ ഒരുപാട് വിമര്‍ശകര്‍ തന്റെ ശബ്ദത്തെ കളിയാക്കിയിരുന്നുവെന്നും ഇപ്പോള്‍ അതേ ശബ്ദം തന്റെ കരിയറിലെ ഹൈലൈറ്റുകളിലൊന്നായി മാറിയെന്നും ആണ് താരം വ്യക്തമാക്കുന്നത്.

പുരുഷ ശബ്ദത്തോട് സാമ്യം തോന്നുന്ന ഉയര്‍ന്ന ശബ്ദമാണ് തരത്തിന്റേത്. പക്ഷേ അത് സിനിമയില്‍ ഗുണകരമായ രീതിയില്‍ ഉപയോഗിക്കപ്പെടുകയും അതോടെ ശബ്ദത്തിന്റെ ഗാംഭീര്യം താരത്തിന്റെ കരിയറിന് വലിയ മുതല്‍ക്കൂട്ടായി എന്നുമാണ് ഇപ്പോൾ താരം ഒരു ആഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അങ്ങനെ പരിഹാസിച്ചവരില്‍ നിന്ന് പ്രശംസ ലഭിക്കുന്ന തലത്തിലേക്ക് താരം ഇപ്പോൾ വളര്‍ന്നിരിക്കുന്നു. കൂടാതെ കൈനിറയെ സിനിമകളുമായി തിരക്കിലാണ് ഇപ്പോൾ താരം.

Leave a Reply