You are currently viewing ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം! അറിഞ്ഞത് വിവാഹ വാര്‍ഷികത്തിന്: സംയുക്ത..

ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം! അറിഞ്ഞത് വിവാഹ വാര്‍ഷികത്തിന്: സംയുക്ത..

അറിയപ്പെടുന്ന ഒരു സിനിമ അഭിനയത്രിയാണ് സംയുക്ത ഷണ്‍മുഖാനന്ദം.
എന്നാൽ താരം ശ്രദ്ധനേടുന്നത് ബിഗ് ബോസ് തമിഴ് സീസൺ 4ന് ശേഷമാണ്. തുഗ്ലക്ക് ദർബാർ, ഓള് തുടങ്ങിയ സിനിമകളിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത് മികച്ച അഭിനയത്തിലൂടെ തന്നെയാണ്.

എന്നാൽ ഇപ്പോൾ താരം തന്നെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരനുഭവമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. വളരെ വേദനയോടെ അല്ലാതെ താരം പറഞ്ഞ വാക്കുകളെ പ്രേക്ഷകർക്ക് കേൾക്കാൻ കഴിയില്ല. സിനിമയിൽ കരിയർ തുടങ്ങുന്ന അതേസമയത്ത് തന്നെയാണ് ബിസിനസുകാരനായ കാർത്തിക് എന്ന വ്യക്തിയെ പ്രണയിച്ച് താരം വിവാഹം കഴിച്ചത്.

എന്നാൽ കോവിഡിന്റെ സമയത്ത് ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണത് താരം മനസ്സിലാക്കി എന്നാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത് കോവിഡിന്റെ സമയത്താണ് മനസ്സിലാക്കിയത് എന്നും അത് വലിയ ഒരു ഷോക്ക് ആയിരുന്നു എന്നും താരം പറയുന്നുണ്ട്. തന്റെ ഭര്‍ത്താവ് കഴിഞ്ഞ നാല് വര്‍ഷമായി മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത് എന്ന രഹസ്യം താൻ അറിയുന്നത് കോവിഡ്സമയത്ത് ആയിരുന്നു എന്നും താരം പറഞ്ഞു.

മാനസികമായി ഞാൻ തകര്‍ന്നു എന്നും എന്നാല്‍ കൊവിഡ് ആയതിനാല്‍ ദുബായിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നും മകന്‍ തന്റെ കൂടെയായിരുന്നു എന്നും എന്ത് ചെയ്യണമെന്നോ എങ്ങനെ ജീവിക്കുമെന്നോ അറിയാത്ത അവസ്ഥയായിരുന്നു തന്റേതെന്നും താരം പറയുന്നു. നിസ്സഹായമായ അവസ്ഥയിൽ തന്നെ സഹായിച്ചത് സുഹൃത്ത് ഭാവന ആയിരുന്നു എന്നും താരം പറയുന്നുണ്ട്.

ഇപ്പോഴുള്ള ജീവിതത്തോട് കടപ്പെട്ടിരിക്കുന്നത് തന്നെ സുഹൃത്ത് ഭാവനയോടാണ് എന്നും ബിഗ് ബോസിലേക്ക് തന്നെ പോകാൻ പ്രേരിപ്പിച്ചതും അതിനുള്ള സഹായങ്ങളെല്ലാം ചെയ്തുതന്നതും അവളാണ് എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. ജീവിതത്തിലെ നിസ്സഹായവസ്ഥയെ തരണം ചെയ്യാൻ കൂടെ നിന്നത് അവളാണ് എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടെന്നാണ് അഭിമുഖം വൈറലായത്.

Leave a Reply