You are currently viewing വിവാഹം കഴിക്കണമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല: വിദ്യാ ബാലന്‍.

വിവാഹം കഴിക്കണമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല: വിദ്യാ ബാലന്‍.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് വിദ്യാബാലൻ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ വാരിക്കൂട്ടാനും താരത്തിന് സാധിച്ചു. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ട താരം ഒരുപാട് മ്യൂസിക് വീഡിയോകളിലും അഭിനയിച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ അഭിനയത്തോട് അതിയായ മോഹമായിരുന്നു താരത്തിന്. ഹിന്ദി സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം ബോളിവുഡ് സിനിമക്ക് പുറമേ ബംഗാളി മറാത്തി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. തന്റെ ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത് തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരോട് തുറന്നുപറയാൻ ഒട്ടും മടി കാണിക്കാത്ത വ്യക്തി കൂടിയാണ് വിദ്യ ബാലൻ. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരം തുറന്നുപറഞ്ഞ് ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. തന്റെ കല്യാണ സങ്കല്പം എങ്ങനെയായിരുന്നു എന്നും, ഇപ്പോൾ ജീവിതം ഏത് രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നും താരം തുറന്നു പറയുകയുണ്ടായി. ജീവിതത്തിൽ തനിക്കൊരു പങ്കാളി വേണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്ന് താരം വ്യക്തമാക്കി.

ആദ്യസമയത്തൊക്കെ വീട്ടിൽ നിന്ന് പ്രഷർ ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടുകാരെ എന്തെങ്കിലും പറഞ്ഞു ഒപ്പിക്കുമായിരുന്നു. ഞാനെന്റെ ജോലിയിൽ തിരക്കാവുകയും ചെയ്തു. വിവാഹം ജീവിതത്തിൽ അത്യാവശ്യമാണെന്ന് മാതാപിതാക്കൾ പറയുന്ന സമയത്ത് ഒക്കെ, എനിക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തിയാൽ കല്യാണം കഴിക്കും എന്ന് പറഞ്ഞ് ഒഴിവാകുമായിരുന്നു എന്നും താരം കൂട്ടി ചേർത്തു.

പിന്നീട് എന്റെ മനസ്സിന് ഇണങ്ങുന്ന ഒരാളെ കണ്ടെത്തിയത് സിദ്ധാർത്ഥത്തിലൂടെയാണെന്ന് താരം മനസ്സ് തുറന്നു. ജോലിക്കിടയിലാണ് സിദ്ധാർത്ഥ് നെ പരിചയപ്പെട്ടത്. വളരെ കാശ്വലി ആയിരുന്നു ആദ്യ സമയത്ത് നമ്മൾ ഇടപെട്ടത്. പിന്നീട് കൂടുതൽ അടുത്തപ്പോഴാണ് വിവാഹം കഴിച്ചാലോ എന്ന ചിന്ത രണ്ടുപേർക്കും ഒരുപോലെ വരുന്നത്. അങ്ങനെയാണ് രണ്ടാളും ഒരുപോലെ വിവാഹം കഴിക്കാം എന്ന തീരുമാനത്തിലെത്തുന്നത് എന്നും താരം തുറന്നു പറയുകയുണ്ടായി.

ഇതിനുമുമ്പ് തനിക്ക് പലപ്രാവശ്യം പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും കല്യാണം കഴിക്കണം എന്ന ചിന്ത ഉണ്ടായിരുന്നില്ല. ആദ്യമായി ആ ചിന്ത വന്നത് സിദ്ധാർത്ഥിനെ കണ്ടപ്പോഴാണ്. പക്ഷേ ഇപ്പോൾ വിവാഹം എന്നുള്ളത് ഏറ്റവും മനോഹരമായ സന്തോഷകരമായ ഒരു കാര്യമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ സിദ്ധാർത്ഥിനോടൊപ്പം ഞാൻ സന്തോഷവതിയാണ് എന്നും താരം കൂട്ടിച്ചേർത്തു

Leave a Reply