You are currently viewing അന്നും ഇന്നും ബോള്ളിവുഡ് താരസുന്ദരി ഉർവശി റൗട്ടേല … പത്ത് വർഷം കൊണ്ട് വന്ന മാറ്റം… ഇന്നത്തെ ബോള്ളിവുഡ് നായികയിലേക്കുള്ള താരത്തിന്റെ വളർച്ച

അന്നും ഇന്നും ബോള്ളിവുഡ് താരസുന്ദരി ഉർവശി റൗട്ടേല … പത്ത് വർഷം കൊണ്ട് വന്ന മാറ്റം… ഇന്നത്തെ ബോള്ളിവുഡ് നായികയിലേക്കുള്ള താരത്തിന്റെ വളർച്ച

നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഉർവ്വശി റൗട്ടേല. അഭിനയം ആരംഭിക്കുന്നതിന് മുൻപേ മോഡലിംഗ് രംഗത്ത് താരം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും താരത്തിന് സ്വീകരിക്കാൻ സാധിച്ചു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദി സിനിമയ്ക്ക് പുറമെ തെലുങ്ക് ബംഗാളി എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് അവസരമുണ്ടായി.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരെ കൈയിലെടുക്കുന്നത്. 2015 ൽ കന്നട സൂപ്പർ സ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമാ ലോകത്തേയ്ക്ക് കടന്നു. ബോളിവുഡ് സിനിമയിൽ സജീവമായി ഇപ്പോൾ താരം നിലകൊള്ളുന്നു. ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടുകയും ചെയ്തു. നിറഞ്ഞ കയ്യടികളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും ലഭിക്കുന്നത്.

ഒരുപാട് സിനിമകളിൽ സ്പെഷൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമേ ഒരുപാട് മ്യൂസിക് വീഡിയോകളിലും പല പ്രശസ്ത വെബ് സീരീസ്കളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെന്ന പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നില കൊള്ളുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മേഖല ഏതാണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 47 മില്യണിൽ കൂടുതൽ ആരാധകരുണ്ട്. പുതിയ ഫോട്ടോകളും വിശേഷങ്ങളും താരം നിരന്തരമായി ആരാധകർക്കിടയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സജീവമായി താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് താരത്തിന്റെ ഫോട്ടോകളും വീഡിയോകളുംസോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ താരത്തിന് പത്തു വർഷം കൊണ്ട് വന്ന മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്.

വയസ്സ് കൂടുന്തോറും സൗന്ദര്യവും കൂടുകയാണോ എന്നാണ് ആരാധകർക്ക് ചോദിക്കാനുള്ളത്. 2012ലെ യും 22 ലെയും ഫോട്ടോകളുടെ ഒരു കോളാഷ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഇതിനുമുമ്പ് താരം പങ്കെടുത്ത ഫോട്ടോകൾ എല്ലാം ആരാധകർ സ്വീകരിച്ചത് പോലെ വളരെ പെട്ടെന്നാണ് പുതിയ ഫോട്ടോകളും ആരാധകർക്കിടയിൽ സ്വീകാര്യമായത്.

Leave a Reply