You are currently viewing പീരീഡ്‌ ആകുമ്പോൾ സെ ക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കുറെ കുല പുരുഷന്മാരും തങ്ങൾ അപ്പോൾ അശുദ്ധരാണ് എന്ന് ചിന്തിക്കുന്ന മണ്ടത്തികളും അറിയാൻ ശ്രീലക്ഷ്മിയുടെ വൈറൽ കുറിപ്പ്

പീരീഡ്‌ ആകുമ്പോൾ സെ ക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കുറെ കുല പുരുഷന്മാരും തങ്ങൾ അപ്പോൾ അശുദ്ധരാണ് എന്ന് ചിന്തിക്കുന്ന മണ്ടത്തികളും അറിയാൻ ശ്രീലക്ഷ്മിയുടെ വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. ആരും പറയാൻ മടിക്കുന്ന തരത്തിലുള്ള വിഷയങ്ങളാണ് തന്റെ ലൈവ് വീഡിയോകൾക്കും പോസ്റ്റുകൾക്കും ശ്രീലക്ഷ്മി വിഷയമാക്കി എടുക്കാറുള്ളത് എന്നത് തന്നെയാണ് ശ്രീലക്ഷ്മിയേ വ്യത്യസ്ത ആക്കുന്നത്. കോണ്ടം അൺബോക്സ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്.

അതുപോലെ സെക്സ് ടോയ്സിനെ കുറിച്ചുള്ള വീഡിയോയും വലിയ തരംഗം സൃഷ്ടിച്ചു. ജയ ജയ ജയ ജയഹേ എന്ന സിനിമ വലിയ പ്രേക്ഷക പ്രീതിയുടെയും പിന്തുണയോടെയും സമൂഹമാധ്യമങ്ങളിലും സിനിമ ആരാധകർക്കിടയിലും സ്വീകാര്യമായ സമയത്ത് സിനിമയിലെ ഒരു രംഗത്തെ വിമർശിച്ചു കൊണ്ട് താരം പോസ്റ്റ് ചെയ്ത എഴുത്ത് തരംഗമാവുകയുണ്ടായി.

സിനിമയിൽ ലൈംഗിക താൽപര്യത്തിലിരിക്കുന്ന നായകനെ പാഡ് എടുത്തു കൊണ്ടു പോകുന്ന നായികയെ കാണുമ്പോൾ ദേഷ്യം വരുന്ന ഒരു സീൻ ഉണ്ട്. ഈ വിഷയത്തിൽ തന്റെ വ്യക്തമായ നിലപാട് വളരെ തുറന്ന മനോഭാവത്തോടു കൂടി സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രീലക്ഷ്മി അറക്കൽ കുറിച്ചിരിക്കുകയാണ്.

കുറിപ്പ് വായിക്കാം:

ജയ ജയ ജയ ഹേ സിനിമയിൽ സെക്സ് ചെയ്യാൻ മുട്ടി നിക്കുന്ന പുരുഷുവിന് ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ കലി കേറുന്ന ഒരു സീൻ ഉണ്ട്.

അതായത് periods ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോര കണ്ടാൽ തലകറങ്ങി വീഴുന്നവർ. അല്ലെങ്കിൽ ‘അയ്യേ അശുദ്ധ രക്തം’ എന്നൊക്കെ പറയുന്ന മണ്ടന്മാർ.

തങ്ങൾ ഈ സമയത്ത് അശുദ്ധരാണ് എന്ന് കരുതുന്ന മണ്ടത്തികൾ ആയ സ്ത്രീകളും ഒത്തിരി ഉണ്ട്. പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം periods സമയത്ത് se x ചെയ്താൽ ഒന്നും സംഭവിക്കില്ല എന്നതാണ്.

എൻ്റെ അഭിപ്രായത്തിൽ periods സമയത്തെ സെക്സ് / ഇൻ്റിമസി / cuddling എന്നിവ period cramps ഒഴിവാക്കാൻ ഏറെ സഹായകരമാണ് എന്നതാണ്. ചോര പറ്റാതെ ഇരിക്കാൻ ബെഡ്ഷീറ്റ്ൻ്റേ പുറത്ത് ഒരു എക്സ്ട്രാ തുണി ഇടുക എന്നതല്ലാതെ വേറെ ഒരു വ്യത്യാസവും periods സമയത്തെ സെക്സിന് ഇല്ല.

Edit : സ്ത്രീകളുടെ മൂഡ് അവരുടെ period സൈക്കിളും ആയി ബന്ധപ്പെട്ട് കിടക്കുന്നകൊണ്ട് periods സമയത്ത് സ്ത്രീകൾ കൂടുതൽ horny ആയി കാണപ്പെടുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സത്യം scientifically അറിയില്ലെങ്കിലും എൻ്റെ അനുഭവം കൊണ്ട് അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നത്. And i also believe that its depends on people ; ചില സ്ത്രീകൾക്ക് പാർട്ണർ അടുത്ത് ഇല്ലാത്തത് ആയിരിക്കാം ഇഷ്ടം ; ചിലവർക്ക് പാർട്ണർൻ്റേ സാനിദ്ധ്യം ആവശ്യമായി വന്നേക്കാം .What do u think about it, plz comment!!And dont be like rajesh in jaya jaya he!!

Leave a Reply