You are currently viewing ഉണ്ണി മുകുന്ദൻ ചതിയൻ ലാഭം മുഴുവൻ എടുത്ത് കാറ് വാങ്ങി.. ആർക്കും ശമ്പളം തന്നില്ല.. വെളിപ്പെടുത്തി ബാല…

ഉണ്ണി മുകുന്ദൻ ചതിയൻ ലാഭം മുഴുവൻ എടുത്ത് കാറ് വാങ്ങി.. ആർക്കും ശമ്പളം തന്നില്ല.. വെളിപ്പെടുത്തി ബാല…

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ വഞ്ചിച്ചു.. വെളിപ്പെടുത്തലുമായി ബാല….

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രമാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. നവംബർ 25 ആണ് സിനിമ തിയേറ്ററുകളിലെത്തിയത്. ഉണ്ണി മുകുന്ദനൊപ്പം മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദീഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. ഇതുവരെ ചെയ്യാത്ത ഒരു കോമഡി റോളിലൂടെ നിറഞ്ഞ കൈയ്യടി നേടി ബാലയും സിനിമയുടെ ഒരു വലിയ ഭാഗമായി തീർന്നിരുന്നു. സിനിമയുടെ റിലീസിന് സിനിമയിലെ പ്രധാന താരങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തിയത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പ്രതിഫലം പോലും തരാതെ ഉണ്ണി മുകുന്ദന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായാണ് ബാല ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

സ്ത്രീകള്‍ക്ക് മാത്രം തുക നല്‍കുകയും സംവിധായകന്‍ അടക്കമുള്ളവരെ പറ്റിച്ചെന്നും ബാല ആരോപിക്കുന്നു. തന്റെ ഉറ്റ മിത്രം ഉണ്ണി മുകുന്ദനെ പറ്റി വാതോരാതെ സംസാരിക്കാറുള്ള ബാല ഉണ്ണിയാണ് സിനിമയിലേക്ക് തന്നെ ക്ഷണിച്ചതെന്ന് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ ബാല ഉന്നയിക്കുന്നത് കടുത്ത ആരോപണങ്ങളാണ്. സിനിമയിൽ നിന്നും ലഭിച്ച പണം സ്ത്രീകൾക്ക് മാത്രം നൽകുകയും മറ്റുള്ളവരെ വഞ്ചിക്കുകയും ചെയ്തു എന്നൊക്കെയാണ് ബാല പറയുന്നത്.

പരാതി കൊടുക്കാൻ ഇടവേള ബാബു പറഞ്ഞിട്ടുണ്ട് എങ്കിലും ഞാൻ അങ്ങനെയൊന്നും ചെയ്യുന്നില്ല എന്നും ബാല പറയുന്നുണ്ട്. എന്നെ ചതിച്ചു കുഴപ്പമില്ല പക്ഷേ പാവപ്പെട്ടവരെ വഞ്ചിക്കരുത് എന്നും അവൻ സിനിമകളിൽ അഭിനയിച്ചോട്ടെ പക്ഷേ സിനിമ നിർമിക്കാൻ നിൽക്കണ്ട എന്നാണ് ബാല പറയുന്നത്. ബാല ഇതിനു മുമ്പും സോഷ്യൽ മീഡിയ ഇടങ്ങളിൽ പല പ്രസ്താവനങ്ങളിലൂടെയും വൈറലാവുകയും ഒരുപാട് ട്രോളുകളും വിമർശനങ്ങളും നേടുകയും ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ തന്നെ ഇപ്പോൾ താരം പറഞ്ഞ വാക്കുകളും വലിയ തോതിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

Leave a Reply