You are currently viewing പൊന്ന് പോലെ അഴക്… ഗോൾഡൻ ബ്യൂട്ടിയായി രശ്മിക മന്ദന… ഫോട്ടോകൾ വൈറൽ

പൊന്ന് പോലെ അഴക്… ഗോൾഡൻ ബ്യൂട്ടിയായി രശ്മിക മന്ദന… ഫോട്ടോകൾ വൈറൽ

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലൊട്ടാകെ തരംഗം സൃഷ്ടിച്ച അഭിനേത്രിയാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയപ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഇതര ഭാഷകളിൽ നിന്നും താരത്തിന് അവസരങ്ങൾ ലഭിച്ചു തുടങ്ങി. സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു ആണ് താരം തെലുങ്കിൽ അരങ്ങേറിയത്. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്. ഓരോ സിനിമകളിലൂടെയും താരത്തിന് ഒട്ടനവധി ആരാധകരെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. താരം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലെ താരത്തിനെ മികച്ച പ്രകടനത്തിലൂടെ വലിയ തോതിൽ സജീവമാകാനും താരത്തിന് കഴിഞ്ഞു.

സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഭാഷ ഏതാണെങ്കിലും കഥാപാത്രം ഏത് രൂപത്തിൽ ഉള്ളതാണെങ്കിലും വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കാറുള്ളത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ കഴിഞ്ഞു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടതിലൂടെ താരത്തിന് വലിയ പ്രശസ്തിയാണ് ലഭിച്ചത്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. തുടർന്ന് താരം ചെയ്തുവെച്ച സിനിമകളിൽ ഓരോന്നിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. ഇതിലൂടെയെല്ലാം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന പുതിയ സിനിമയായ സീതാരാമത്തിലും പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചതിനോടൊപ്പം മികച്ച അഭിപ്രായങ്ങൾ താരം നേടുകയും ചെയ്തു. ദുൽഖർ സൽമാൻ, രശ്മിക മന്ദന, മൃണാൾ ടാക്കൂർ തുടങ്ങിയവർ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഈ സിനിമ വലിയ വിജയമാണ് നേടിയത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ ഗോൾഡൻ ഡ്രെസ്സിൽ വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോൾഡൻ ബ്യൂട്ടി എന്ന് അക്ഷരം തെറ്റാതെ പറയാം എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കൂടാതെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം അവ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply