You are currently viewing ഷാരൂഖ് ഖാന് അഭിനയിക്കാന്‍ അറിയില്ല, സൗന്ദര്യവുമില്ല.. എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യാൻ മാത്രമറിയാം; താരത്തിനെതിരെ പാക് നടി…

ഷാരൂഖ് ഖാന് അഭിനയിക്കാന്‍ അറിയില്ല, സൗന്ദര്യവുമില്ല.. എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യാൻ മാത്രമറിയാം; താരത്തിനെതിരെ പാക് നടി…

ഒരു അമേരിക്കൻ വംശജയായ കനേഡിയൻ പാകിസ്ഥാൻ നടിയും ചലച്ചിത്ര സംവിധായികയും മുൻ മോഡലുമാണ് മഹ്‌നൂർ ബലോച്ച് . 1993 ൽ പിടിവിയിൽ സംപ്രേക്ഷണം ചെയ്ത മാർവി എന്ന നാടക സീരിയലിലൂടെയാണ് താരം ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ ശാരീരിക ക്ഷമതയ്ക്കും സ്‌ക്രീനിലെ ചെറുപ്പമായ രൂപത്തിനും താരം പലപ്പോഴും നിരൂപകർ പ്രശംസിക്കാറുണ്ട്. വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കാറുണ്ട് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്. ഇപ്പോൾ താരം സൂപ്പർ ഷാറൂഖാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഷാറൂഖാന് സൗന്ദര്യമില്ല അതിനപ്പുറം അഭിനയിക്കാനും അറിയില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യവും ഇല്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വളരെ പെട്ടെന്ന് തന്നെ ഷാരൂഖാന്റെ ആരാധകർക്കിടയിൽ വലിയ വിദ്വേഷമാണ് ഈ പ്രസ്താവന ഉണ്ടാക്കിയിരിക്കുന്നത്. സൗന്ദര്യത്തിന്റെ ഏത് അളവുകോലുകള്‍ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്പോള്‍ അദ്ദേഹം സുന്ദരനായി അനുഭവപ്പെടുകയാണ് എന്നാണ് താരത്തിന്റെ അഭിപ്രായം.

വളരെ സൗന്ദര്യമുള്ളവര്‍ക്കു പോലും അത്തരമൊരു തേജോവലയം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരെ ആരും ശ്രദ്ധിക്കാറുമില്ല എന്നും ഷാറൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം എന്നും താരം പറയുന്നുണ്ട്. അദ്ദേഹം തന്നെ സ്വയം മാര്‍ക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരനാണ് എന്ന ഒരു ആരോപണച്ചുവയുള്ള വാക്കുകളും താരത്തിൽ നിന്നുണ്ടായിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആരാധകര്‍ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ലായിരിക്കാം എന്നും അതു കുഴപ്പമില്ല എന്നും ഞാൻ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. നല്ല പേഴ്സണാലിറ്റിയുള്ള ഷാറൂഖ് തന്നെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നു. അതേസമയം, നന്നായി അഭിനയിക്കാനറിയുന്ന ഒട്ടേറെ നടന്മാരുണ്ട്. അവരൊന്നും പക്ഷേ, വിജയശ്രീലാളിതരല്ലെന്നുമാത്രം’ എന്നും താരം പറയുന്നു.

Leave a Reply