You are currently viewing കണ്ണെടുക്കാൻ കഴിയാത്ത സൗന്ദര്യം… ഇൻസ്റ്റയിൽ തരംഗമായി മോളിവുഡ് നായിക

കണ്ണെടുക്കാൻ കഴിയാത്ത സൗന്ദര്യം… ഇൻസ്റ്റയിൽ തരംഗമായി മോളിവുഡ് നായിക

മോളിവുഡിലെ യുവനായികമാരിൽ മുന്നിലാണ് മാളവിക മേനോൻ. അഭിനയത്തിനൊപ്പം തന്നെ താരം പരസ്യ ചിത്രങ്ങളിലും മോഡലിങ്ങിലും സജീവമാണ്. സിനിമയിൽ ഗോഡ്ഫാദർ ഇല്ലാത്ത താരമാണ് മാളവിക. അതിനാൽ തന്നെ ഇൻഡസ്ട്രിയിൽ നടിയുടെ വളർച്ചക്ക് പിന്നിൽ കഷ്ടപ്പാടിന്റെ ഒരു കഥതന്നെയുണ്ട്. ചെറിയ വേഷങ്ങളിലൂടെയാണ് നടി ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത്. ലഭിക്കുന്ന കഥാപാത്രങ്ങൾ മനോഹരമായി ചെയ്യാൻ താരം എന്നും ശ്രദ്ധിക്കാറുണ്ട്.

തുടക്ക കാലത്തു താരം പല ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടിക്ക് മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം നേടിക്കൊടുത്തത് 916 എന്ന സിനിമയാണ്. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നതു കൊണ്ടും ഓരോ വേഷത്തെയും വളരെ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നത് കൊണ്ടുമാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടാൻ കഴിഞ്ഞത്. മികവുള്ള അഭിനയ രീതി താരം പ്രകടിപ്പിക്കുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടി ആണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രേക്ഷക പ്രീതിയിലും താരം മുന്നിലുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകറുമായി പങ്കുവെക്കാറുണ്ട് അതിനപ്പുറം പരിചയ ചിത്രങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്. ഡാർക്ക് ബ്ലൂ ഡ്രസ്സിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഫോട്ടോകൾ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply