You are currently viewing ഈ കൂട്ടർ കാരണമാണ് തൊപ്പി സൃഷ്ടിക്കപ്പെട്ടത്… തൊപ്പി വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി അഡ്വക്കേറ്റ് കെ. തൊഹാനി

ഈ കൂട്ടർ കാരണമാണ് തൊപ്പി സൃഷ്ടിക്കപ്പെട്ടത്… തൊപ്പി വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി അഡ്വക്കേറ്റ് കെ. തൊഹാനി

അശ്ലീല പരാമര്‍ശങ്ങൾ ഉൾപ്പെടുന്ന ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബറുടെ വിഡിയോകള്‍ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മുഹമ്മദ് നിഹാദ് എന്ന തൊപ്പി കൗമാരക്കാരെ വഴി തെറ്റിക്കുന്നുവെന്നാണു പ്രധാന ആക്ഷേപം. ഗെയിമുകളുടെ പേരില്‍ കുട്ടികള്‍ക്കിടയില്‍ നുഴഞ്ഞു കയറി അശ്ലീല ചേഷ്ടകള്‍ കാട്ടിയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയും പ്രായപൂര്‍ത്തിയാകാത്ത തലമുറയെ തന്നെ വഴി തെറ്റിക്കുന്നുവെന്നുമൊക്കെയുള്ള പരാതികളാണ് ഉയരുന്നത്

ഇതിനെ തുടർന്ന് തൊപ്പിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസത്തെ അറസ്റ്റിനെ പോലും സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കൂട്ടാന്‍ ‘തൊപ്പി’ ദുരുപയോഗം ചെയ്യുകയാണുണ്ടായത്. പക്ഷേ അയാളുടെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള വിഡിയോകളും മറ്റും സമൂഹം മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണം എന്ന ആവശ്യവും ഇപ്പോൾ ഉയരുന്നുണ്ട്.

വലിയ തോതിൽ കണ്ടന്റുകൾക്ക് എതിരെ വിമര്ശങ്ങൾ ഉയരുകയാണ്. അതിനിടയിൽ ഇപ്പോൾ അഡ്വ തോഹാനി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. തൊപ്പി വിഷയത്തിൽ ഒറു വ്യത്യസ്തമായ അഭിപ്രായം ആണ് കുറിപ്പിൽ അവർ പങ്കുവെച്ചിട്ടുള്ളത്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റേടത്തോടെ തന്റെ അഭിപ്രായം ഇതുവരെയും തോഹാനി പറഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം : തൊപ്പി ഒരിക്കലും തനിച്ചല്ല. യുടെ അശ്ലീല സംഭാഷണങ്ങൾ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. തൊപ്പി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പലരിലും ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ അശ്ലീലതയെ വിമർശിക്കുന്നവരെ ലിബറൽ സംഘങ്ങൾ നേരിടുന്നത് അശ്ലീലം എന്ന മാനദണ്ഡം എന്താണ് എന്ന് ചോദിച്ചുകൊണ്ടാണ്. ഇതേ ചോദ്യം വേറെ പല സ്ഥലങ്ങളിലും നമ്മൾ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ ക്യാമ്പസുകളിൽ ചോദിച്ചത് എസ്എഫ്ഐ ആണ്.

ലൈംഗിക വൈകൃതങ്ങൾ ഉള്ള ചിത്രങ്ങളും ബോർഡുകളും അശ്ലീല സംഭാഷണങ്ങളും എഴുതിയ പോസ്റ്ററുകളും ക്യാമ്പസുകളിൽ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ? നിങ്ങൾ ആരാണ് സദാചാരം തീരുമാനിക്കാൻ? നിങ്ങൾ ആരാണ് അശ്ലീലം തീരുമാനിക്കാൻ? എന്നിങ്ങനെയാണ് എസ്എഫ്ഐ നിരന്തരം ചോദിച്ചുകൊണ്ടിരുന്നത്. ഇത് ചോദ്യം ആണ് ഇപ്പോൾ തൊപ്പി സംരക്ഷകരും ചോദിക്കുന്നത്”എസ്എഫ്ഐ ഉൾപ്പെടെയുള്ളവർ ചേർന്ന് നിർമ്മിച്ച ഈകോ സിസ്റ്റത്തിൽ ആണ് തൊപ്പിയെ പോലെയുള്ളവർ കേട്ടാൽ അറക്കുന്ന അശ്ലീലം പറയുവാനും ലക്ഷക്കണക്കിന് കുട്ടികളെ വായിൽ തോന്നുന്നത് പറയിപ്പിക്കുവാനും സാധിക്കുന്നത്. സദാചാര ധാർമിക സാംസ്കാരിക മൂല്യങ്ങളെ നിരന്തരം കാണുന്ന ആക്രമിക്കുന്ന സിപിഎം എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉത്പന്നമാണ് തൊപ്പിയെ പോലെയുള്ള സാമൂഹികവിരുദ്ധർ എന്ന് നമുക്ക് നിസംശയം പറയാം

Leave a Reply