മലയാളം ടെലിവിഷൻ ഇൻഡസ്ട്രിയിലെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ജനപ്രിയ ഇന്ത്യൻ ടിവി നടിയാണ് സുചിത്ര നായർ. പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകി കൂടിയാണ് താരം. ഒമ്പത് വർഷം മോഹിനിയാട്ടത്തിൽ പ്രൊഫഷണൽ പരിശീലനം നേടിയ താരം അഭിനയത്തിലും വളരെ മികച്ച ഒരു കരിയർ ആരംഭിച്ചു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത കൃഷ്ണകൃപ സാഗരം എന്ന മലയാളം സീരിയലിൽ ദുർഗ്ഗാദേവിയുടെ വേഷം അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു.

വാനമ്പാടി’യിലെ പദ്മിനി എന്ന പാപ്പി എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം താരം നേടിയെടുക്കുകയും ഓൺ-സ്‌ക്രീനിലെ ഏറ്റവും വക്രതയുള്ള വില്ലത്തി ആയി മാറുകയും ചെയ്തു. ബിഗ് ബോസ് സീസൺ ഫോറിലെ ഒരു മികച്ച മത്സരാർത്ഥി തന്നെയായിരുന്നു താരം. ബിഗ് ബോസിൽ ആയിരുന്നപ്പോഴും പുറത്തിറങ്ങിയപ്പോഴും താരത്തിനോട് ചേർത്ത് പറഞ്ഞ പേരാണ് സഹ മത്സരാർത്ഥിയായ അഖിലിന്റെത്.
മലയാള ചലച്ചിത്ര മേഖലയിലെ പ്രവർത്തനങ്ങളിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ നടനാണ് അഖിൽ കുട്ടി. പപ്പന്റെ പ്രിയപേട്ട പത്മിനി, വിർജിൻ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.
സ്കൂൾ പഠന കാലത്താണ് അഖിൽ കുട്ടി അഭിനയ രംഗത്തേക്കും നാടകത്തിലേക്കും ചുവടുവെച്ചത്. 2022-ൽ, അഖിൽ കുട്ടി ഏറ്റവും വിവാദപരമായ ഷോയുടെ ബിഗ് ബോസ് മലയാളം സീസൺ 4-ന്റെ ഭാഗമായി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ അഖിൽ സുചിത്ര ബന്ധത്തെ കുറിച്ചാണ് ഇപ്പോൾ സുചിത്ര സംസാരിക്കുന്നത്. നിങ്ങള്‍ക്ക് ആണ്‍സുഹൃത്തുക്കളുണ്ടാകാം. അവരുടെ കൂടെയൊന്ന് പുറത്ത് പോയാല്‍ ഉടനെ വാര്‍ത്ത വരിക കല്യാണമായി എന്നാകും എന്നും ഇപ്പോഴത്തെ കാലഘട്ടം അങ്ങനെയാണ്. ഞാന്‍ ഫേസ് ചെയ്യുന്നത് അതാണ് എന്നുമാണ് താരം പറയുന്നത്.
ഞാനും അഖിലും സൂരജുമുണ്ടായിരുന്നു, അമ്പലത്തില്‍ പോയപ്പോള്‍ അവിടെ വച്ചായി ഞങ്ങളുടെ കല്യാണം എന്നായിരുന്നു എല്ലാവരും പറഞ്ഞത് എന്നും ഒരു രക്ഷയുമില്ല എന്നും നല്ല രണ്ട് സുഹൃത്തുക്കളെ എത്രത്തോളം വലിച്ചു കീറാന്‍ പറ്റുമോ അത്രത്തോളം വലിച്ച് കീറിയിട്ടുണ്ട് എന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും പേരുകൾ വെച്ച് സുഖില്‍എന്ന് പറയാറുണ്ട്.

ഇപ്പോഴും ഫോട്ടോയോ റീലോ ഇട്ടാല്‍ താഴെ സുഖില്‍ വരും എന്നും നല്ല കമന്റ്‌സ് വന്നു തുടങ്ങിയിട്ടുണ്ട് എന്നും താരം പറയുന്നു. അവതാരക സുചിത്രയോട് എന്താണ് അഖിലുമായുള്ള ബന്ധം എന്ന് ഒറ്റ വാക്കില്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോൾ നല്ല സൗഹൃദം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നും ഞാനും അവനും മാത്രമല്ല സൂരജും ധന്യയുമൊക്കെ ഇപ്പോഴും നല്ല കൂട്ടാണെന്നും ഇപ്പോഴും റിയലായി നില്‍ക്കുന്നു എന്ന് പറഞ്ഞ് ഒരുപാട് ഫേക്ക് റിലേഷന്‍ഷിപ്പുകള്‍ ബിഗ് ബോസില്‍ വന്നിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നു.