You are currently viewing ഡബ്ല്യുസിസിയില്‍ വിശ്വാസമില്ല! നേരെ ചൊവ്വേ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടമാകില്ല: സ്വാസിക

ഡബ്ല്യുസിസിയില്‍ വിശ്വാസമില്ല! നേരെ ചൊവ്വേ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടമാകില്ല: സ്വാസിക

മിനിസ്ക്രീം രംഗത്തെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന അഭിനേത്രിയാണ് സ്വാസിക വിജയ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടുതന്നെ സിനിമ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും താരം തന്റെ ആരാധക ബന്ധങ്ങളെ വളരെ സജീവമായി നിലനിർത്തുകയും ചെയ്യുകയാണ്.

ഓരോ സിനിമകളിലൂടെയും സീരിയലുകളിലൂടെയും വളരെ മികച്ച പ്രേക്ഷകയും പിന്തുണയും ആണ് താരം നേടിയെടുക്കാറുള്ളത്. വളരെ മികച്ച അഭിനയ പ്രകടനങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ അഭിനയങ്ങളുടെ കൂട്ടത്തിലേക്ക് ഉൾപ്പെടാൻ വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞ ഒരു താരമാണ് സ്വാസിക. അതുകൊണ്ടുതന്നെ ഓരോ സീരിയൽ പരമ്പരകളും എപ്പിസോഡുകളും വളരെ സാകൂതമാണ് ആരാധകർ നിരീക്ഷിക്കാറുള്ളത്.

കുറച്ച് മുമ്പ് റിലീസ് ചെയ്തു വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി വിജയിച്ച ചതുരം എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ ഒരു മുൻനിര നായിക നടിയുടെ നിലയിലേക്കും താരത്തിന് ഉയരാൻ കഴിഞ്ഞിരിക്കുകയാണ്. ഒരുപാട് ഇന്റിമേറ്റ് രംഗങ്ങൾ സിനിമയിൽ ഉണ്ട്. അതുകൊണ്ടു തന്നെ അത് ചെയ്യാൻ കാണിച്ച ആത്മ ധൈര്യത്തിനും കഴിവിനും ആരാധകർ ഒരുപാട് പേരാണ് സാരത്തെ മുക്തകണ്ഠം പ്രശംസിച്ചത്. താരത്തിന്റെ കരിയറിൽ ഒരു വലിയ വഴിത്തിരിവ് തന്നെയായിരിക്കും ചതുരം എന്ന് പ്രത്യാശിക്കുന്നു.

ഇപ്പോൾ താരം ഡബ്ല്യുസിസി എന്ന സംഘടനയെ കുറിച്ചും മറ്റും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഡബ്ല്യുസിസി പോലെയുളള സംഘടനകളില്‍ വിശ്വാസമില്ല എന്നും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും. അതല്ലാതെ സംഘടനയുടെ പിന്‍ബലത്തില്‍ മാത്രമേ നമുക്കു സുരക്ഷിതമായ ജോലിയിടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്ന് കരുതുന്നില്ല എന്നാണ് താരം പറഞ്ഞത്.

ചിത്രത്തിലുള്ള വ്യത്യസ്തമായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതു കൊണ്ട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദ്യത്തിനും വളരെ വ്യക്തമായി താരം മറുപടി പറയുന്നുണ്ട്. അങ്ങനെ പറയുമ്പോൾ ദോഷങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നും കാര്യങ്ങൾ നേരെ ചൊവ്വേ സംസാരിക്കുന്നതാണ് പലർക്കും ഇഷ്ടമല്ലാത്തത് എന്നും വളഞ്ഞു മൂക്ക് പിടിക്കുകയോ കള്ളത്തരങ്ങൾ അനുസരിച്ച് ചിരിക്കുകയോ ചെയ്താൽ മറ്റുള്ളവർക്ക് നമ്മളെ ഇഷ്ടപ്പെടുമെന്നും താരം പറയുന്നുണ്ട്.

എന്താണോ മനസില്‍ തോന്നുക അത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാട് ഇതിപ്പോൾ പറഞ്ഞാൽ നാളെ പ്രശ്നമാകുമോ ഇങ്ങനെ സംസാരിച്ചാൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ എന്നെല്ലാം പേടിച്ച് എങ്ങനെയാണ് സംസാരിക്കുക എന്നാണ് താരം ചോദിക്കുന്നത്. പറയാനുള്ളത് എവിടെയും സധൈര്യം പറയണമെന്ന് തന്നെയാണ് താരത്തിന്റെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത് എന്തായാലും വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ അഭിമുഖം വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്

Leave a Reply