You are currently viewing കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് താരം ബിഗ് ബോസ്സ് സുന്ദരി ശ്രുതി ലക്ഷ്മി… വീഡിയോ വൈറലാകുന്നു…

കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് താരം ബിഗ് ബോസ്സ് സുന്ദരി ശ്രുതി ലക്ഷ്മി… വീഡിയോ വൈറലാകുന്നു…

മലയാളം സിനിമാ രംഗത്തും ടെലിവിഷൻ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രുതി ലക്ഷ്മി. 2000 മുതലാണ് താരം സിനിമ സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കാൻ തുടങ്ങിയത്. 2000 കളിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്റെ നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിൽ ബാലതാരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം നക്ഷത്രങ്ങൾ , ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളിലും തന്റെ ഇടം അടയാളപ്പെടുത്തി കടന്നു പോകാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെയാണ് ഒരുപാട് വർഷങ്ങൾക്കിപ്പുറവും ആദ്യം ചെയ്ത കഥാപാത്രങ്ങളെ പോലും പ്രേക്ഷകർ ഓർത്തിരിക്കുന്നത്. 2007 പുറത്തു വന്ന റോമിയോ എന്ന ചിത്രത്തിലാണ് താരം ആദ്യമായി പ്രധാന വേഷം ചെയ്യുന്നത്. അതിനു ശേഷം അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

ചെറുതും വലുതുമായ ഒട്ടേറെ മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മലയാളം സീരിയലുകളിലും നർത്തകിയായും മത്സരാർത്ഥിയായും ജഡ്ജിയായും മെന്റാരായും മെല്ലാം താരം ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിൽ താരം ഒരു മത്സരാർത്ഥിയായി പങ്കെടുത്തിരുന്നു. വളരെ മികച്ച മത്സര പ്രകടനങ്ങൾ തന്നെയാണ് താരം ഹൗസിൽ ഉണ്ടായിരുന്ന സമയത്ത് പ്രകടിപ്പിച്ചിരുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ബിഗ് ബോസിൽ മത്സരാർത്ഥിയായി പങ്കെടുത്തതിനു ശേഷം താരത്തിന്റെ താരമൂല്യം വർദ്ധിച്ചിരിക്കുകയാണ്. അതിനു ശേഷം ഒരുപാട് ഫോട്ടോഷൂട്ടുകളും അഭിമുഖങ്ങളും എല്ലാം സോഷ്യൽ മീഡിയ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി.

ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ മേനി അഴകിനൊപ്പം തന്നെ ചടുലമായ നൃത്ത ചുവടുകൾ വീഡിയോയെ പ്രേക്ഷകരിലേക്ക് വേഗത്തിൽ എത്തിച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply