You are currently viewing മുണ്ട് മടക്കി കുത്തി 19ആം നൂറ്റാണ്ട് നായികയുടെ കിടിലൻ ഡാൻസ്.. പൊളി…

മുണ്ട് മടക്കി കുത്തി 19ആം നൂറ്റാണ്ട് നായികയുടെ കിടിലൻ ഡാൻസ്.. പൊളി…

തിരുവോണ ദിവസം സിനിമയിൽ പ്രേമികൾക്ക് കിട്ടിയ വലിയൊരു സമ്മാനമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ. വിനയൻ എന്ന സംവിധായകന്റെ തിരിച്ചു വരവാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ തിയേറ്ററുകളിൽ നിന്നും നിറഞ്ഞ കരഘോഷം ആണ് സിനിമക്കും ലഭിച്ചത്. മലയാളം ,ഹിന്ദി ,തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ഭാഷകളിൽ ആണ് സിനിമ റിലീസ്‌ ചെയ്തിരിക്കുന്നത് എന്നത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് മുഴുവൻ സന്തോഷമായിരിക്കുകയാണ്.

സിനിമയുടെ ട്രൈലറും ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും എല്ലാം വളരെ പെട്ടന്ന് പ്രേക്ഷകർ സ്വീകരിച്ചത് പോലെ തന്നെ സിനിമയും ആരാധകർ സ്വീകരിച്ചു. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ സിനിമയുടെ വിജയത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. സിജു വിൽസണിനോടൊപ്പം പ്രേക്ഷകരുടെ കയ്യടി വാങ്ങിയ താരമാണ് കയദു ലോഹർ. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് ജനകീയ നടിയാവാൻ കഴിഞ്ഞ ഇന്ത്യൻ അഭിനേത്രിയാണ് താരം.

കന്നഡ, തമിഴ്, മലയാളം സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭരത് എസ് നവുന്ദ സംവിധാനം ചെയ്ത 2021 ൽ “മുഗിൽ പേട്ട” എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്‌ത സിമ്പുവിന്റെ വേണ്ടു തനിന്തത്തു കാട് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചത്.

സിനിമകൾക്കൊപ്പം ഹിന്ദ്‌വെയർ ഹോംസ് പോലുള്ള ചില പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ലെ പൂനെ ടൈംസ് ഫ്രഷ് ഫേസിന്റെ വിജയി എന്ന നിലയിലാണ് താരം കൂടുതൽ ജനപ്രിയയായത്. മോഹിപ്പിക്കുന്ന സൗന്ദര്യം മികവുള്ള അഭിനയത്തിന് തുടക്കം മുതൽ തന്നെ ചാരുതയേറ്റുകയാണ്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

നടിയായ അരങ്ങേറ്റം കൊടുക്കുന്നതിനു മുമ്പ് താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അതുകൊണ്ട് തന്നെ ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം താരം ഒരു സ്ഥാപിത മോഡൽ കൂടിയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഡാൻസ് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ഷോർട് ടോപിനൊപ്പം കസവു മുണ്ട് മടക്കി കുത്തിയ രൂപത്തിലാണ് താരത്തെ ഫോട്ടോകളിൽ കാണുന്നത്. വളരെ പെട്ടന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായം ആണ് ആരാധകർ പങ്കുവെക്കുന്നത്.

Leave a Reply