You are currently viewing കല്യാണം കഴിഞ്ഞപ്പോൾ കൂടുതൽ ഗ്ലാമറസ് ആയോ… പുത്തൻ ഫോട്ടോകൾ വൈറലാകുന്നു

കല്യാണം കഴിഞ്ഞപ്പോൾ കൂടുതൽ ഗ്ലാമറസ് ആയോ… പുത്തൻ ഫോട്ടോകൾ വൈറലാകുന്നു

മിനി സ്ക്രീനിലെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നല്ല ഇമേജാണ് സീതയിലൂടെ കരസ്ഥമാക്കിയത് എന്നും അതിനു ശേഷം ഒരുപാട് ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിലാണെങ്കിലും സീരിയലുകളിൽ ആണെങ്കിലും മനോഹരമായി ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിക്കുകയും ഓരോ സിനിമകളിലൂടെയും നേടി.

ഓരോ പരമ്പരകളിലൂടെയും വളരെ മികച്ച അഭിപ്രായം നേടിയെടുക്കുകയും ഒരുപാട് ആരാധകരെ വർധിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഒരു പതിവായിരിക്കുകയാണ്. പിന്നീട് താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയായത് സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചു. മലയാളികൾക്കിടയിൽ ഗ്ലാമർ റോളുകൾ അഭിനയിച്ചവർക്ക് വിമർശനങ്ങൾ ലഭിക്കുമെന്നത് താരത്തിന്റെ കാര്യത്തിലും ആവർത്തിച്ചു.

ഒരുപാട് വിമർശനങ്ങളാണ് ഈ വേഷം ചെയ്തതിനു വേണ്ടി മാത്രം താരത്തിന് കേൾക്കേണ്ടി വന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും നൃത്ത വീഡിയോകളും എല്ലാം താരം ഇതിനു മുമ്പും പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു താരത്തിന്റെ വിവാഹം. അതിനു ശേഷം ഇപ്പോൾ വൈറ്റ് മിനി ഡ്രസ്സിൽ ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. പുതിയ ഫോട്ടോകൾക്കും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങളോടെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply