You are currently viewing ലാലേട്ടനോപ്പമുള്ള ആ സീനിൽ അതിൽ കൂടുതൽ ശരീരം കാണുന്ന വസ്ത്രമായിരുന്നു ഉണ്ടായിരുന്നത്.. വാലിബനിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് സുചിത്ര നായർ

ലാലേട്ടനോപ്പമുള്ള ആ സീനിൽ അതിൽ കൂടുതൽ ശരീരം കാണുന്ന വസ്ത്രമായിരുന്നു ഉണ്ടായിരുന്നത്.. വാലിബനിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് സുചിത്ര നായർ

മലയാളം സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സുചിത്ര നായർ. കൃഷ്ണകൃപാസാഗരം തുടങ്ങിയ ഭക്തി സീരിയലുകളിൽ പ്രധാന വേഷത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒട്ടേറെ സീരിയലുകളിൽ പ്രധാന കഥാപാത്രത്തിലും മറ്റുമായി താരം തിളങ്ങി നിന്നു. ഏതു തരത്തിലുള്ള കഥാപാത്രവും വളരെ മനോഹരമായും മികവിലും താരം അവതരിപ്പിക്കാറുണ്ട്.

വാനമ്പാടി എന്ന സീരിയലിലെ പത്മിനി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. അത്രത്തോളം മികവിലാണ് താരം കഥാപാത്രത്തിന് ജീവൻ നൽകിയത്. തുടക്കം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതിയിൽ താരം മുന്നിൽ തന്നെയാണ്. അതുകൊണ്ടു തന്നെ സീരിയൽ മേഖലയിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് വേണ്ടി വന്നത്.

വാനമ്പാടിക്ക് ശേഷം താരം ആങ്കറിംഗിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സ്റ്റാർട്ട് മ്യൂസിക്’ എന്ന സെലിബ്രിറ്റി മ്യൂസിക് ഷോയിൽ സഹ- അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്.
താരം അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. തന്നിലൂടെ കടന്നു പോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിന് കഴിഞ്ഞു എന്ന് ചുരുക്കം.

ടെലിവിഷൻ പരിപാടിക്ക് പുറമെ താരം പ്രശസ്ത നർത്തകി നീനാ പ്രസാദിന്റെ പ്രിയ വിദ്യാർത്ഥിനിയും മോഹിനിയാട്ടം നർത്തകിയും കൂടിയാണ്. ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിൽ താരം ഒരു ശക്തമായ മത്സരാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസമാണ് താരം എവിക്റ്റ് ആയതു. വളരെ മികച്ച മത്സര പ്രകടനങ്ങളാണ് ഷോയിൽ താരം കാഴ്ചവച്ചിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ആരാധകർ വലിയ ആരവത്തിലാണ്.

താരത്തിന്റെ പേര് ഈയടുത്ത് കൂടുതൽ ചർച്ചയാകുന്നത് മലേക്കോട്ടെ ബാലിബാൻ എന്ന സിനിമ റിലീസായതിനു ശേഷം ആണ്. ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും അത് ഇത്രത്തോളം വലിയ ഒരു ക്രൂവിന്റെ കൂടെ ആയതും മോഹൻലാലിന്റെ കൂടെ സീൻ സ്ക്രീൻ പങ്കിടാനുള്ള അവസരം ലഭിച്ചതും എല്ലാം തന്നെ ഭാഗ്യമായാണ് ഇപ്പോൾ താരം കരുതുന്നത്. വളരെ ചെറിയ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത് എങ്കിൽ വളരെ മനോഹരമായി താരത്തിന് അത് ചെയ്യാൻ സാധിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറലാകുന്നുണ്ട്. സിനിമയെക്കുറിച്ചും അതിന്റെ കാസ്റ്റിനെക്കുറിച്ചും തന്നെ കംഫർട്ട് ആക്കാൻ മറ്റുള്ളവർ ശ്രമിച്ചതിനെ കുറിച്ചും എല്ലാം താരം പറയുന്നതിനോടൊപ്പം തന്നെ താരത്തിന്റെ കഥാപാത്രത്തിന്റെ വേഷത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ആദ്യം വേഷം എനിക്ക് ഒട്ടും കംഫർട്ട് ആയിരുന്നില്ല എന്നാണ് താരം ആ വേഷത്തെക്കുറിച്ച് പറഞ്ഞത്.

വസ്ത്രം തനിക്ക് കംഫർട്ട് അല്ലാത്തതു കൊണ്ട് തന്നെ ഞാൻ അക്കാര്യം തുറന്നു പറഞ്ഞു എന്നും അക്കാര്യം ഞാൻ ടിനു ചേട്ടനോടും പോയി പറഞ്ഞു എന്നും പുള്ളി ലിജോ സാറിനോട് പോയി സംസാരിച്ചിട്ട് കാര്യം സെറ്റ് ആക്കി തന്നു എന്നുമാണ് താരം പറയുന്നത്. സാറിന്റെ അടുക്കൽ ഈ വിഷയം എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇവിടെ ശരീരം കാണിക്കാൻ വേണ്ടി ആരും വസ്ത്രം ധരിക്കേണ്ട. അവർ‌ക്ക് അത് കംഫർ‌ട്ട് അല്ലെങ്കിൽ മാറ്റികൊടുക്ക്‌ എന്നാണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ സ്വീകാര്യമാവുകയാണ് ചെയ്തത്.

Leave a Reply