You are currently viewing ‘ജയയും എവിടെയൊക്കെയൊ ശരികേടുള്ള കഥാപാത്രം തന്നെയാണ്… രാജേഷിനോട് സ്നേഹം കാണിക്കാമായിരുന്നു.. കുറിപ്പ്

‘ജയയും എവിടെയൊക്കെയൊ ശരികേടുള്ള കഥാപാത്രം തന്നെയാണ്… രാജേഷിനോട് സ്നേഹം കാണിക്കാമായിരുന്നു.. കുറിപ്പ്

‘ജയയും എവിടെയൊക്കെയൊ ശരികേടുള്ള കഥാപാത്രം തന്നെയാണ്’… കുറിപ്പ്

ജയ ജയ ജയ ജയഹേ എന്ന സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ വിജയം കരസ്ഥമാക്കിയ സിനിമ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരുപാട് പേർ സിനിമകൾ കാണാനും റിവ്യൂ പങ്കുവെക്കാനും തുടങ്ങിയ ഈ അവസരത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഈ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആണ് എന്ന് തന്നെ പറയാം. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച പുറത്തിറങ്ങിയ സിനിമയാണ് ജയ ജയ ജയ ജയ ഹേ.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് പുറത്തിറങ്ങിയ സിനിമയിൽ വളരെ മികച്ച ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട് എന്നത് ഒരുപാട് റിവ്യൂകളിൽ നിന്ന് പ്രേക്ഷകർ വായിക്കുകയും ചെയ്തു. വളരെ മനോഹരമായ ഒരുപാട് സീനുകൾ ഉണ്ടായി എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച അഭിനയ വൈഭവം പുലർത്തിയത് കൊണ്ട് തന്നെ ഇതൊരു ടോട്ടൽ എന്റർടൈൻമെന്റ് ആയി എന്ന് ഒരുപാട് പേർ എഴുതിയിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തിന്റെ ഡീറ്റെയിൽ ആയ ഒരു റിവ്യൂ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. Cinephile എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പിൽ ദീപാ നരേന്ദ്രൻ അപ്‌ലോഡ് ചെയ്ത കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. കുറിപ്പ് വായിക്കാം: ജയ ഹോ രണ്ടാമത് കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ പറയട്ടെ . ഈ സിനിമയിലെ ജയയെ ആദ്യം തൊട്ടെ അസംതൃപ്ത ഭാവത്തോടെ ആണ് കാണിക്കുന്നത്.വീട്ടിൽ അനുഭവിച്ച പക്ഷഭേതത്തിൻ്റെ ഫ്രസ്റ്റേഷൻ ,കാമുകനിൽ നിന്നുമുള്ള മോശം അനുഭവം എന്നിവ കാരണമാവാം ഒരു പ്ളസൻ്റ് വ്യക്തിത്തമല്ല.

സ്നേഹത്തോടെ ഉള്ള ഒരു അപ്രോച്ച് രാജേഷ് മാത്രമല്ല ജയ രാജേഷിനോടും തുടക്കം മുതലെ പെരുമാറുന്നില്ല… സംസാരിക്കുന്നില്ല . രാജേഷിനെ സ്നേഹത്തോടെ തിരുത്താൻ ശ്രമിക്കുന്നില്ല. രാജേഷിനോട് കാണിച്ച ശൗര്യം സ്വന്തം വീട്ടിൽ കാട്ടിയിരുന്നെങ്കിൽ കഥ മാറിയേനെ .പഠിക്കാൻ കിട്ടിയ ചാൻസിൽ പഠിക്കാതെ ടോക്സിക് ബന്ധത്തിൽ വീണ് സ്വന്തം പഠിപ്പു കളഞ്ഞതും ജയ തന്നെയാണ്.

ഇനി രാജേഷിലേക്ക് വന്നാൽ സ്വന്തം ബിസ്നസ് ചെയ്ത് വളർന്നതിൻ്റെ അഹങ്കാരം ,ദേഷ്യം ആണിന് പറഞ്ഞതാണ് ,ഭാര്യയെ അടിക്കാനുള്ള അവകാശമുണ്ടെന്ന മിഥ്യാധാരണ എന്ന സമൂഹത്തിൻ്റെ ആണഹങ്കാര സാഭാവങ്ങൾ അതേപടിയുള്ള കഥാപാത്രം. കുടുംബം നോക്കും ,മദ്യപാനമില്ല ,പരസ്ത്രീ ബന്ധമില്ല… ജയ ഒന്നു മനസ് വെച്ചിരുന്നെങ്കിൽ 60 അടി വാങ്ങി വെച്ച നേരത്ത് പറഞ്ഞ് തിരുത്തി ,സ്നേഹം കൊണ്ട് സ്വാധീനിച്ച നല്ലൊരു വ്യക്തിയാക്കാമായിരുന്നു എന്നു തോന്നുന്നു.

നല്ലൊരു കുടുംബം ആകുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.രാജേഷ്മാരുടെ ഭാര്യയെ അടിക്കുന്ന സ്വഭാവത്തിന് നാലു തിരിച്ചു കിട്ടിയാൽ മാറും എന്ന ബോധ്യം സമൂഹത്തിന് കിട്ടി എന്നതാണ് പോസിറ്റിവ് ആയി തോന്നിയത്. പക്ഷെ ജയയും എവിടെയൊക്കെയൊ ശരികേടുള്ള കഥാപാത്രം തന്നെയാണ് . ദീപ നരേന്ദ്രൻ

Leave a Reply