You are currently viewing ഇരുണ്ട നിറമാണ്, സൗന്ദര്യമില്ലെന്ന് പറഞ്ഞ് പലരും തളര്‍ത്താന്‍ ശ്രമിച്ചു: ശോഭിത

ഇരുണ്ട നിറമാണ്, സൗന്ദര്യമില്ലെന്ന് പറഞ്ഞ് പലരും തളര്‍ത്താന്‍ ശ്രമിച്ചു: ശോഭിത

തെലുങ്ക് , ഹിന്ദി , തമിഴ് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ശോഭിത ധൂലിപാല. ഫെമിന മിസ് ഇന്ത്യ 2013 മത്സരത്തിൽ ഫെമിന മിസ് ഇന്ത്യ എർത്ത് 2013 കിരീടം നേടിയ താരം മിസ് എർത്ത് 2013 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അനുരാഗ് കശ്യപിന്റെ രമൺ രാഘവ് 2.0 എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രങ്ങളായ ഗുഡചാരി, മേജർ, മലയാളം ചിത്രമായ കുറുപ്പ് എന്നിവയിലും താരം അഭിനയിച്ചു.

മേഡ് ഇൻ ഹെവൻ എന്ന ആമസോൺ പ്രൈം വീഡിയോ നാടക പരമ്പരയിലും താരം അഭിനയിച്ചിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യയുടെ സോണൽ മത്സരമായ ഫെമിന മിസ് ഇന്ത്യ സൗത്ത് 2013 കിരീടം നേടിയ ശേഷം, ഫെമിന മിസ് ഇന്ത്യയുടെ 50 -ാം വർഷത്തിലെ ആദ്യ 23-ലേക്ക് താരം സ്വയം പ്രവേശനം നേടുകയും ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്തു. മിസ് സ്റ്റൈലിഷ് ഹെയർ, മിസ് അഡ്വഞ്ചറസ്, മിസ് ഫാഷൻ ഐക്കൺ, മിസ് ടാലന്റ്, മിസ് ഡിജിറ്റൽ ദിവ എന്നീ ബഹുമതികളും താരത്തിന് ലഭിച്ചിട്ടുണ്ട്.

തുടർന്ന്, ഫിലിപ്പൈൻസിൽ നടന്ന മിസ് എർത്ത് 2013ൽ ഇന്ത്യയെ പ്രതിനിധീകരിച്ചെങ്കിലും ആദ്യ 20ൽ ഇടം നേടാനായില്ല. പകരം മിസ് ഫോട്ടോ ജെനിക്, മിസ് ബ്യൂട്ടി ഫോർ എ കോസ്, മിസ് ടാലന്റ്, മിസ് ബ്യൂട്ടിഫുൾ ഫേസ് എന്നീ ഉപശീർഷകങ്ങൾ താരത്തിന് സ്വന്തമാക്കാനായി. 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ, മികച്ച പിന്തുണാ പ്രകടനത്തിന് നിരൂപകർ താരത്തെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. 2016 ആഗസ്തിൽ കാളകാണ്ടി, ഷെഫ് എന്നീ രണ്ട് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

2018-ൽ ആദ്യ തെലുങ്ക് ചിത്രമായ ഗുഡചാരിയിൽ താരം പ്രത്യക്ഷപ്പെട്ടു. 2019-ൽ, ബാർഡ് ഓഫ് ബ്ലഡിൽ താരം ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. 2019-ലെ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലൂടെ നിവിൻ പോളിയ്‌ക്കൊപ്പമാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിലും താരം മികച്ച അഭിനയം കാഴ്ചവെച്ചു. ഹിന്ദി-തെലുങ്ക് ചിത്രം മേജറും ശ്രദ്ധേയമായി. വളരെ മികവുള്ള അഭിനയം ഓരോ സിനിമകളിലും പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ചില പരസ്യ ചിത്രങ്ങളുടെ ഓഡിഷൻ സമയങ്ങളില്‍ എന്റെ നിറം അത്ര വെളുത്തതല്ലെന്ന അഭിപ്രായങ്ങള്‍ ഉണ്ടായി. ഞാൻ സുന്ദരിയല്ലെന്ന് സ്വയം പറയേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നാണ് താരം കടന്നു വഴി ദുർഘടമായ വഴികളെ കുറിച്ച് താരം പറയുന്നത്.

സൗന്ദര്യത്തെ കുറിച്ചുള്ള പലരുടെയും ആശയം വളരെ ഇടുങ്ങിയതാണെന്ന് തനിക്ക് മനസ്സിലായെന്നും ക്രിയേറ്റീവായി ചിന്തിക്കാൻ തുടങ്ങിയപ്പോള്‍ ആളുകള്‍ തന്റെ ലുക്കിനെ വിലയിരുത്തുന്ന രീതിയ്ക്ക് ചെവി കൊടുക്കാതെയായെന്നും താരം കൂട്ടിച്ചേര്‍ത്തു. എങ്ങനെ ക്രിയേറ്റീവാകാമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങി, ഇവിടെ എങ്ങനെയെങ്കിലും നിലനില്‍ക്കണമെന്ന ചിന്തയായിരുന്നു എനിക്ക്. കാരണം ഈ മേഖലയോട് അത്ര താത്പര്യമായിരുന്നു എന്നുമാണ് താരം പറയുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply