You are currently viewing വെറുതെയല്ല ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ എന്റെ വീട് റെയ്ഡ് ചെയ്തത്, കാരണമിതാണ്; പേളിയുടെ കുറിപ്പ് വൈറല്‍

വെറുതെയല്ല ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ എന്റെ വീട് റെയ്ഡ് ചെയ്തത്, കാരണമിതാണ്; പേളിയുടെ കുറിപ്പ് വൈറല്‍

മലയാളം ടെലിവിഷൻ രംഗങ്ങളിലും ചലച്ചിത്ര മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പേളി മാണി. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയായ ദി ഫോർ ഡാൻസിലെ മൂന്ന് സീസണുകളിലും കോ ആങ്കർ ആയി താരം പ്രവർത്തിച്ചിട്ടുണ്ട്. 2018 മലയാളം ബിഗ് ബോസ് സീസൺ വൺന്റെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥി കൂടിയായിരുന്നു താരം. വളരെ മികച്ച പ്രേക്ഷക പ്രീതി പരിപാടിയിലൂടെ താരം നേടിയെടുക്കുകയും ചെയ്തു.

അഭിനേത്രി എന്നതിലപ്പുറം ടെലിവിഷൻ അവതാരകയായും യൂട്യൂബർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. ഇന്ത്യാവിഷൻ എന്ന മലയാളം ടെലിവിഷൻ ചാനലിൽ യെസ് ജൂക്ക് ബോക്‌സ് എന്ന സംഗീത പരിപാടിയുടെ 250-ലധികം എപ്പിസോഡുകൾ ആങ്കർ ചെയ്താണ് താരം കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുന്നു.

ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ മൂന്ന് സീസണിലും വളരെ സരളമായും സരസമായും പരിപാടിയും മുന്നോട്ടു കൊണ്ടുപോയ ആങ്കർ ആണ് താരം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ടേസ്റ്റ് ഓഫ് കേരള എന്ന കുക്കറി ഷോ താരം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. GumOn D2 എന്ന പരിപാടിയിൽ അവതാരക ജൂവൽ മേരി ക്ക് പകരമായി താരം അവതരണ മേഖലയിലേക്ക് വന്നത് ശ്രദ്ധേയമായിരുന്നു. സിനിമയിൽ അഭിനേത്രിയായും ഗാന രചയിതാവ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പത്തിലധികം സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. നാലോളം സിനിമകളിൽ താരം ഗാനങ്ങൾ രചിക്കുകയും പ്രശസ്ത സംഗീത സംവിധായകർ കമ്പോസ് ചെയ്യുകയും ചെയ്ത് ഹിറ്റ് പാട്ടുകളുടെ രചയിതാവായി ചെയ്തു. എന്തായാലും തന്നിലൂടെ കടന്നു പോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം എല്ലാ വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിലും ഓഫീസിലും ഐഡി റൈഡ് നടത്തിയിരുന്നു. അതിനെ കുറിച്ചൊന്നും സമൂഹ മാധ്യമങ്ങളിൽ താരം പ്രതിപാദിച്ചിരുന്നില്ല. റെയ്ഡിനെ ടാഗ് ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സില്‍ പേളി ഷെയര്‍ ചെയ്ത രസകരമായൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

“അടുത്തിടെ എന്റെ വീട്ടില്‍ ഐടി റെയ്ഡ് നടന്നിരുന്നു. പിന്നീട് ഞാനറിഞ്ഞു. അവര്‍ Netflixല്‍ LUDO കണ്ടു, എന്റെ കഥാപാത്രം ഷീജ റിയല്‍ ആണെന്നു കരുതി. ലുഡോ നെറ്റ്ഫ്ളിക്സില്‍ കാണൂ, അപ്പോള്‍ നിങ്ങള്‍ക്കെന്റെ ജോക്ക് പിടികിട്ടും,” എന്നാണ് ത്രെഡ്സില്‍ താരം കുറിച്ചത്. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയില്‍ ഷീജ തോമസ് എന്ന മലയാളി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.ഒരു ഡോണിന്‍റെ പണപ്പെട്ടി മോഷ്ടിച്ച്‌ രക്ഷപ്പെടാന്‍ നോക്കുന്ന ഷീജ എന്നാ കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചിരിക്കുന്നു. റെയ്ഡിനെ ലുഡോയുമായി രസകരമായ രീതിയില്‍ ബന്ധപ്പെടുത്തുകയാണ് ഇപ്പോൾ താരം.

Leave a Reply