സിനിമ പുറത്തിറങ്ങുകയാണ് എങ്കിൽ അതിന്റെ പ്രഖ്യാപനം മുതൽ റിലീസ് ആകുന്നത് വരെയും അതിനു ശേഷമുള്ള റിവ്യൂ പങ്കുവെക്കുന്നതിനും എല്ലാം പ്രേക്ഷകർ കൂടെ നിൽക്കാറുണ്ട്. അത്തരത്തിലുള്ള സിനിമകളാണ് വിജയിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ആദ്യം മുതൽ തന്നെ പുറത്തു വിടുന്ന വാർത്തകളെല്ലാം ആകർഷണീയം ആക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും അഭിനേതാക്കളുടെ ലിസ്റ്റും ഉൾപ്പെടെ അങ്ങനെയാണ് പുറത്തു വരുന്നത്

അതുപോലെതന്നെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള വീഡിയോകളാണ് ടീസർ ട്രെയിലർ എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. കാരണം ടീസറും ട്രെയിലറും കണ്ട് ഉദ്യോഗ ഭരിതമായ പ്രേക്ഷകരുടെ മനസ്സ് റിലീസ് തീയതിക്കുവേണ്ടി കാത്തിരിക്കുകയും ആദ്യദിവസങ്ങളിൽ തന്നെ ഷോ കാണാൻ ഉള്ള താല്പര്യം ഉണ്ടാക്കിയെടുക്കുകയും ആണ് ഇത്തരം വീഡിയോകളുടെ പ്രധാനലക്ഷ്യം.

അതുകൊണ്ട് തന്നെയാണ് പല ടീസറുകളും ട്രെയിലറുകളും കണ്ടതുകൊണ്ടു മാത്രം പലരും സിനിമ കാണാനെത്തുന്നത്. ഒരു സിനിമ ഇറങ്ങാനിരിക്കുന്നങ്കിൽ സോഷ്യൽ മീഡിയ മുഴുവൻ അതിനെക്കുറിച്ചുള്ള ചർച്ചകൾ ആയിരിക്കും. അങ്ങനെ സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കിമറിച്ചു കൊണ്ട് ഒരു പുതിയ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. പുറത്തുവന്നു മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് ടീസർ കണ്ടത്.

ഇന്ദുവദന എന്ന തെലുങ്ക് സിനിമയുടെ ടീസറാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിലും ടീസർ ഇടം നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സമൂഹ മാധ്യമങ്ങളിൽ ഇന്ദുവദന എന്ന തെലുങ്ക് സിനിമയുടെ ടീസർ ഇത്രയധികം വൈറൽ ആകാൻ ഉള്ള കാരണം അതിൽ പ്രത്യക്ഷപ്പെട്ട നായികയുടെ അപ്പീയറൻസ് തന്നെയാണ്. തികച്ചും ഗ്ലാമർ വേഷത്തിലാണ് താരം ടീസറിൽ കാണപ്പെടുന്നത്.

വരുൺ സന്ദേശ്, വാസു എന്നിവരാണ് ഈ സിനിമയിലെ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ ശ്രദ്ധേയമായ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫർണസ് ഷെട്ടിയാണ്. ശ്രീ ബാലാജി പിക്‌ചേഴ്‌സിന്റെ ബാനറിൽ മാധവി അടൂർട്ടി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്. സതീഷ് ആകെട്ടി കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശിവ കക്കനി ആണ്.

ഗ്ലാമർ റോളുകൾ പുറത്തു പ്രകടിപ്പിക്കുന്ന രൂപത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള സീനുകൾ കൂടുതലായി സിനിമയിലുണ്ട് എന്ന് തോന്നിപ്പിക്കുന്ന രൂപത്തിലാണ് ടീസറിന്റെ ഗതി. വലിയ ആകാംഷയോടെയാണ് ഇപ്പോൾ ആരാധകർ സിനിമയെ കാത്തിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ടീസർ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആയിട്ടുണ്ട്.
