You are currently viewing അവസരത്തിന് പകരം സെക്‌സ്, ആവശ്യപ്പെട്ടത് ബോളിവുഡിലെ പ്രമുഖര്‍; വെളിപ്പെടുത്തി ഷമ സിക്കന്ദര്‍

അവസരത്തിന് പകരം സെക്‌സ്, ആവശ്യപ്പെട്ടത് ബോളിവുഡിലെ പ്രമുഖര്‍; വെളിപ്പെടുത്തി ഷമ സിക്കന്ദര്‍

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഷാമ സിക്കന്ദർ. ബിഗ് സ്‌ക്രീനിൽ, 1999-ൽ ആമിർ ഖാൻ നായകനായ മാൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. വേറെയും നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സിക്കന്ദർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേം അഗ്ഗൻ, മാൻ എന്നീ ചിത്രങ്ങളിലെ ചെറിയ ഭാഗങ്ങളിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ തന്റെ കരിയർ ആരംഭിച്ചത്. പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഇതിലൂടെ താരത്തിൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

താരം പത്താം ക്ലാസ് പൂർത്തിയാക്കിയതിനെ തുടർന്ന് ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷയിൽ വിജയിക്കുകയും താരം 1995-ൽ മുംബൈയിലെ റോഷൻ തനേജ സ്കൂൾ ഓഫ് ആക്ടിംഗിൽ ചേരുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം താരം കോഴ്‌സിൽ ബിരുദം നേടുകയും ചെയ്തു. തുടക്കം മുതൽ അഭിനയ മേഖലയിൽ താരം മികവുകളാണ് അടയാളപ്പെടുത്തിയത്.

ഇപ്പോൾ താരം സിനിമ അഭിനയ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗചിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. മുൻപത്തേതിനേക്കാൾ കൂടുതൽ ഇപ്പോൾ മികച്ച രൂപത്തിൽ ആയിട്ടുണ്ട് എന്ന് താരം സമ്മതിക്കുന്നുണ്ട് എങ്കിലും മുൻപ് പലരും അഭിനയത്തിന് അവസരം ലഭിക്കാൻ വേണ്ടി സെക്സ് പകരം ചോദിച്ചിരുന്നു എന്നും ഇപ്പോഴും അങ്ങനെയുള്ള ആളുകൾ ഉണ്ടായിരിക്കും എന്നും താരം പറയുന്നു.

ഇന്നത്തെ യുവ നിര്‍മ്മാതാക്കള്‍ കുറേക്കൂടി പ്രൊഫഷണലാണ് എന്നും ആളുകളോട് ബഹുമാനമുണ്ട് എന്നും അവര്‍ക്ക് ജോലിക്ക് പകരം സെക്‌സ് ചോദിക്കില്ല എന്നും താരം പറയുന്നു. പക്ഷെ പണ്ട് എന്നോട് സൗഹൃദം ആവശ്യപ്പെടുന്ന നിര്‍മ്മാതാക്കളുണ്ടായിരുന്നു എന്നും ഒരുമിച്ച്‌ ജോലി ചെയ്യുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ സുഹൃത്തുക്കളാകും എന്നാണ് ഞാന്‍ അന്ന് തിരിച്ചു ചോദിച്ചത് എന്നും താരൻ പറയുകയുണ്ടായി.

അതേസമയം ബോളിവുഡിനെ മൊത്തമായി കുറ്റപ്പെടുത്തേണ്ടതില്ലെന്നും വളരെ പ്രൊഫഷണലായി മാത്രം ഈ മേഖലയെ സമീപിക്കുന്നവരുണ്ട് എന്നും താരം പറയുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അവരുടെ ഉള്ളില്‍ ചെകുത്താനായിരിക്കണം എന്നും ഇങ്ങനൊക്കെ ചെയ്യണമെങ്കില്‍ വളരെ ഇന്‍സെക്യൂര്‍ ആയിരിക്കണം എന്നുമാണ് താരത്തിന്റെ അഭിപ്രായം.

ജോലിയ്ക്ക് പകരം സെക്‌സ് ചോദിക്കുന്നത് ഏറ്റവും തരം താണ പ്രവണതയാണ് എന്നും താരം കൂട്ടിച്ചേർത്തു. കാസ്റ്റിംഗ് കൗച്ച്‌ ബോളിവുഡില്‍ മാത്രമുള്ളതല്ല. എല്ലായിടത്തുമുണ്ട് എന്നും ഇതില്‍ ചില നിര്‍മ്മാതാക്കള്‍ അറിയപ്പെടുന്ന പ്രമുഖരാണ് എന്നും താരം പറഞ്ഞിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പലരും പലതും തുറന്നു പറയുന്ന വർത്തമാനമാണ് ഇത് എങ്കിലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയക്ക് സ്വീകാര്യമായത്.

Leave a Reply