You are currently viewing ബാലിയിൽ കൂട്ടുകാരികൾക്ക് ഒപ്പം അവധി ആഘോഷിച്ച് നൈല ഉഷ, ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് കാണാം

ബാലിയിൽ കൂട്ടുകാരികൾക്ക് ഒപ്പം അവധി ആഘോഷിച്ച് നൈല ഉഷ, ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് കാണാം

നടി മോഡൽ റേഡിയോ ജോക്കി ടിവി അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവു തെളിയിച്ചു മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നൈല ഉഷ. തന്റെ വ്യത്യസ്തമായ കഴിവുകളിലൂടെ പല മേഖലകൾ കീഴടക്കിയ താരം നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്നു എന്ന് വേണം പറയാൻ.

ഏകദേശം 10 വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷം ആണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മലയാള സിനിമയിലേക്ക് കടന്നു വന്നതിനു ശേഷം അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരത്തെ തേടിയെത്തുകയും ചെയ്തു. മലയാളികൾ എന്നും ഓർത്തുവെക്കുന്ന നല്ല കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയാണ്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ചില ഫോട്ടോകളാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കുട്ടി ഉടുപ്പിൽ അധിവസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പതിവുപോലെ സൗന്ദര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്.

2013 സലീം അഹമ്മദ് സംവിധാനം ചെയ്ത മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ ചിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ബെസ്റ്റ് ഫീമെയിൽ ഡിബട്ട് ഏഷ്യാവിഷൻ അവാർഡ് നേടാനും താരത്തിന് സാധിച്ചു.

പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല മലയാള സിനിമകൾ നേരത്തെ തേടിയെത്തി. പത്തേമാരി ലൂസിഫർ പൊരിഞ്ഞു മറിയം ജോസ് പാപ്പൻ കിംഗ് ഓഫ് കൊത്ത തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ആന്റണിയാണ് ഇനി വരാനിരിക്കുന്ന താരത്തിന്റെ സിനിമ. ഏഷ്യാനെറ്റ് മഴവിൽ മനോരമ കളേഴ്സ് ഉൾപ്പെടെയുള്ള ടിവി ചാനലുകളിൽ അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply