You are currently viewing ദാവണി അഴകിൽ നവരാത്രി ആഘോഷിച്ച് മാളവിക മേനോൻ… ഫോട്ടോകൾ പൊളി…

ദാവണി അഴകിൽ നവരാത്രി ആഘോഷിച്ച് മാളവിക മേനോൻ… ഫോട്ടോകൾ പൊളി…

ഹൈന്ദവ വിശ്വാസ പ്രകാരം ഒൻപതു രാത്രികളിലായി ആഘോഷിക്കുന്ന നവരാത്രിയുടെ തിരക്കിലും തിളക്കത്തിലുമാണ് ആരാധകർ. പ്രത്യേകിച്ച്
മലയാളികൾക്കിടയിൽ നവരാത്രി ആഘോഷങ്ങൾക്ക് വലിയ സ്ഥാനം ഉണ്ട്. ഒരുപാട് അഭിനേതാക്കൾ നവരാത്രി അനുബന്ധിച്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. ട്രെഡിഷണൽ ലുക്കിലാണ് പലരും ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോൾ തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയായ മാളവിക മേനോൻ പങ്കുവെച്ച ഫോട്ടോകൾ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുകയാണ്. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. അതോടൊപ്പം തന്നെ താരം മോഡലിംഗ് രംഗത്തും സജീവ സന്നിദ്യമാണ്. ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.

നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ് എന്നത് കൊണ്ട് കൂടെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകളിലും വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത് സപ്പോർട്ടിങ് റോളിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒരുപാട് ഹിറ്റ് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ സിനിമയും ചെയ്യുന്നത്.

മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ഇതിനോടകം നേടാനായിട്ടുണ്ട്.

Leave a Reply