You are currently viewing മാറിടം അടക്കമുള്ള അവയവങ്ങൾക്ക് മുഴുപ്പില്ല, ശരീര ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം; സംവിധായകന്റെ ഞെട്ടിക്കുന്ന ആവശ്യത്തെക്കുറിച്ച് യുവ നടിയുടെ വെളിപ്പെടുത്തൽ

മാറിടം അടക്കമുള്ള അവയവങ്ങൾക്ക് മുഴുപ്പില്ല, ശരീര ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം; സംവിധായകന്റെ ഞെട്ടിക്കുന്ന ആവശ്യത്തെക്കുറിച്ച് യുവ നടിയുടെ വെളിപ്പെടുത്തൽ

മാറിടം അടക്കമുള്ള അവയവങ്ങൾക്ക് മുഴുപ്പില്ല, ശരീര ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം; സംവിധായകന്റെ ഞെട്ടിക്കുന്ന ആവശ്യത്തെക്കുറിച്ച് യുവ നടിയുടെ വെളിപ്പെടുത്തൽ

ഹിന്ദി ഭാഷയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സോനാലി സെയ്‌ഗാൾ. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിളൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും ചെയ്തു

2011 ലാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പ്യാർ കാ പഞ്ച്‌നാമ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2011-ൽ ലവ് രഞ്ജൻ സംവിധാനം ചെയ്ത പ്യാർ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. വിക്രാന്ത് ചൗധരിയുടെ വേഷത്തിൽ റയോ ബഖിർത്തയ്‌ക്കൊപ്പം റിയയായാണ് താരം അഭിനയിച്ചത്.

ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. പ്യാർ കാ പഞ്ച്‌നാമ 2 , വെഡ്ഡിംഗ് പുള്ളവ് സിനിമകളിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത് നിറഞ്ഞ കയ്യടികളോടെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. താരം അഭിനയിച്ച പരസ്യചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. അടുത്തിടെ സൽമാൻ ഖാനൊപ്പം തംസ് അപ്പിന്റെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോൾ താരം തന്റെ കരിയറിൽ ഉണ്ടായ കാസ്റ്റിംഗ് കൗച്ഛ് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. മികച്ച ഒരു ചിത്രത്തിൽ വേഷം ലഭിച്ചപ്പോൾ താൻ വളരെ സന്തോഷവതി ആയിരുന്നു എന്നും കഥാപാത്രത്തിനായി ഒരുപാട് തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നും പറഞ്ഞതിന് ശേഷമാണ് താരം വിഷമം പറയുന്നത്. സംവിധായകനിൽ നിന്നാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്.

സിനിമയുടെ സംവിധായകൻ പറഞ്ഞത് മാറിടം അടക്കമുള്ള അവയവങ്ങൾക്ക് മുഴുപ്പില്ല എന്നും അതു കൊണ്ട് ഓപ്പറേഷൻ നടത്തി ശരീര ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം എന്നുമായിരുന്നു. എന്നാൽ താൻ അത് അംഗീകരിച്ചില്ലെന്നും നോ എന്ന് പറയാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല എന്നും താരം വെളിപ്പെടുത്തി. അവസരം നഷ്ടപ്പെട്ടപ്പോൾ ഹൃദയം തകരുന്ന വേദനയുണ്ടായി എങ്കിലും എന്തിനു വേണ്ടിയായാലും ശരീരത്തെ കത്തി കൊണ്ട് കീറി മുറിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നും താരം പറഞ്ഞു.

Leave a Reply