You are currently viewing സിനിമ എന്റെ കഴിവിനെ വിനിയോ​ഗിച്ചില്ല, പകരം ശരീരസൗന്ദര്യം മാത്രം കാണിച്ച്‌ പണം സമ്പാദിക്കുകയായിരുന്നു- ഷക്കീല

സിനിമ എന്റെ കഴിവിനെ വിനിയോ​ഗിച്ചില്ല, പകരം ശരീരസൗന്ദര്യം മാത്രം കാണിച്ച്‌ പണം സമ്പാദിക്കുകയായിരുന്നു- ഷക്കീല

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ നടിയാണ് ഷക്കീല. പ്രധാനമായും മലയാളം, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയുമാണ് താരം. ഷക്കീല തന്റെ 18-ആം വയസ്സിൽ പ്ലേഗേൾസ് എന്ന ചിത്രത്തിലൂടെ ഒരു അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചു. കരിയറിന്റെ തുടക്കം മുതൽ ബി ഗ്രേഡ് സിനിമകളിലും സോഫ്റ്റ് പോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

250ലധികം സിനിമകളിൽ താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടിയെടുക്കുകയും ചെയ്തു. ജീവിതത്തിലെ കൊടിയ ദാരിദ്ര്യമാണ് താരത്തിന്റെ കരിയറിലെ പല അബദ്ധങ്ങളിലേക്കും നയിച്ചത് എന്ന് താരം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം വയസ്സിലാണ് ആദ്യമായി സോഫ്റ്റ് പോൺ സിനിമകളിൽ അഭിനയിക്കുന്നത്.

താരത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്ന് കിന്നാരത്തുമ്പികൾ ആയിരുന്നു. ഈ സിനിമ മലയാളത്തിൽ വലിയ ഒരു വഴിത്തിരിവ് ആയിരുന്നു. ഇപ്പോൾ മലയാളം മിനിസ്ക്രീൻ പോലും താരം സജീവമായി തുടരുകയാണ്. താരം ഇപ്പോൾ താരം സുരഭിയും സുഹാസിനിയും എന്ന പരമ്പരയുടെ ഭാഗമായി ഊർമ്മിള എന്ന കഥാപാത്രവുമായി പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതി താരം ഇതുവരെയും നേടിയെടുക്കാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സിനിമാ ലോകം ഒരിക്കലും തന്റെ കഴിവിനെ ശരിയായി വിനിയോഗിച്ചിട്ടില്ല. പകരം ശരീര സൗന്ദര്യം മാത്രം കാണിച്ച്‌ പണം സമ്പാദിക്കുകയായിരുന്നു എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്. പണത്തിനായി തന്റെ ശരീരത്തെ ആദ്യം ഉപയോഗിച്ചത് സ്വന്തം അമ്മയാണെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയത്തെക്കുറിച്ച് പ്രതിപാദിച്ച മറ്റൊരു അഭിമുഖവും വൈറൽ ആയികൊണ്ടിരിക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ ഞാൻ ഒരുപാട് വളര്‍ന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു കോളേജ് പെണ്‍കുട്ടിയെപ്പോലെയായിരുന്നു ഞാൻ. വഴിയില്‍ വെച്ച്‌ പലരും എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നാണ് താരം പറയുന്നത്.

ഞങ്ങളുടെ വീട്ടില്‍ പണം ഒരു വലിയ പ്രശ്നമായിരുന്നു. എന്റെ അമ്മ പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാൻ എന്നോട് പറയുമായിരുന്നു. എന്തിന്, എനിക്ക് പോകണ്ട എന്നൊക്കെ പറയുമ്പോള്‍ അമ്മ അടിക്കുമായിരുന്നു. വേറെ വഴിയില്ലാതെ വരുമ്പോള്‍ ഞാൻ വായ പൊത്തി നില്‍ക്കും എന്നാണ് താരത്തിന്റെ ആദ്യകാലത്തെ അനുഭവത്തെക്കുറിച്ച് താരം പറയുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖങ്ങൾ വൈറലാകുന്നത്.

Leave a Reply