You are currently viewing പെണ്ണുങ്ങൾ ലിപ്‌ലോക്ക് ചെയ്യുമ്പോൾ മാത്രം എന്താണ് പ്രശ്നം… കൂടെയുള്ള ആണിനെ ആരും പറയുന്നില്ല..

പെണ്ണുങ്ങൾ ലിപ്‌ലോക്ക് ചെയ്യുമ്പോൾ മാത്രം എന്താണ് പ്രശ്നം… കൂടെയുള്ള ആണിനെ ആരും പറയുന്നില്ല..

പെണ്ണുങ്ങൾ ലിപ്‌ലോക്ക് ചെയ്യുമ്പോൾ മാത്രം എന്താണ് പ്രശ്നം…

മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയ കഥ പറയാനൊരുങ്ങിയിരിക്കുന്ന ഓ മൈ ഡാര്‍ലിംഗിന്റെ വിശേഷങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. മലയാളത്തിൽ ബാലതാരമായി തുടക്കം കുറിച്ച അനിഖ സുരേന്ദ്രനും ജോ ആൻഡ് ജോ ഫെയിം മെൽവിൻ ജി ബാബുവും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു പക്കാ പ്രണയ കഥയാ എന്ന് ഇതുവരെ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിട്ട വീഡിയോകളിൽ നിന്നെല്ലാം മനസ്സിലാകുന്നുണ്ട്.

മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്.

FT Guys എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ കോമഡി വീഡിയോകളും സ്കിറ്റുകളും ഏകാംഗങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് വൻ ഫാൻ ഫോളോവിംഗുള്ള താരമാണ് മെൽവിൻ. താരത്തിന് സിനിമയിലേക്കുള്ള അവസരമായതും സോഷ്യൽ മീഡിയയിലെ പോപ്പുലാരിറ്റി തന്നെയാണ്. അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ അണിയറപ്രവർത്തകർ മെൽവിന്റെ ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ട് ആ സിനിമയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

സിനിമയിലെ നായകൻ ആന്റണിയുടെ സന്തത സഹചാരിയായ കുട്ടൻ എന്ന സുഹൃത് കഥാപാത്രമായി ശ്രദ്ധേയനായി. ചെറു കവിതകളും, കഥകളും അടക്കം യൂട്യൂബ് കണ്ടന്റുകൾ നിർമ്മിക്കുന്ന് സോഷ്യൽ മീഡിയ കണ്ടന്റ് ജനറേറ്ററായ മെൽവിനെ പുതിയതായി രണ്ട് സിനിമകളിലേക്ക് കൂടി കരാർ ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമ കൂടാതെ ടിവി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

മെൽവിൻ ജി ബാബു, അനിഖ എന്നിവർക്കൊപ്പം മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രൈലെർ റിലീസായപ്പോൾ അതിൽ ലിപ്‌ലോക്ക് രംഗങ്ങൾ ഉണ്ടായത് കൊണ്ട് തന്നെ വലിയ ചർച്ചകൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പ്രധാന കഥാപാത്രങ്ങളായ അഭിനയിച്ച അനിഖയുടെയും മെൽവിന്റേയും ഒരുമിച്ചുള്ള ഒരു അഭിമുഖം വൈറൽ ആയിരിക്കുകയാണ്.

ലിപ്‌ലോക്ക് രംഗങ്ങൾ പെണ്ണുങ്ങൾ ചെയ്താൽ മാത്രം എന്തുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും അഭിമുഖങ്ങളിൽ ആണെങ്കിലും മറ്റു പരിപാടികളിൽ ആണെങ്കിലും ചോദ്യങ്ങൾ എന്തുകൊണ്ട് സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്യുന്നവയാകുന്നു എന്നുമാണ് അഭിമുഖത്തിൽ ചർച്ചയാകുന്നത്. അനിഖ പറയുന്നത് എന്നോട് മാത്രം നിങ്ങൾ കംഫർട്ട് ആയിരുന്നോ വീട്ടുകാർ എന്ത് പറഞ്ഞു എന്ന് തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നു. എന്തുകൊണ്ട് മെൽവിനോട് ചോദിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply