You are currently viewing മോഹൻ ലാൽ തന്നെ രണ്ടുതവണ പിടിച്ചു കുലുക്കിയെങ്കിലും കീ പുറത്തേക്ക് വന്നില്ല. പിന്നെ ഇതായിരുന്നു ചെയ്തത് – ഗാന്ധർവ്വം സിനിമയിലെ രംഗത്തെക്കുറിച്ചു നായിക കാഞ്ചൻ

മോഹൻ ലാൽ തന്നെ രണ്ടുതവണ പിടിച്ചു കുലുക്കിയെങ്കിലും കീ പുറത്തേക്ക് വന്നില്ല. പിന്നെ ഇതായിരുന്നു ചെയ്തത് – ഗാന്ധർവ്വം സിനിമയിലെ രംഗത്തെക്കുറിച്ചു നായിക കാഞ്ചൻ

മുൻ ഇന്ത്യൻ നടിയും മോഡലുമാണ് കാഞ്ചൻ. പ്രാഥമികമായി 1990 കളിൽ ഹിന്ദി , തെലുങ്ക് , മലയാളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. മനോഹരമായ ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ചത് കൊണ്ട് നിറഞ്ഞ പ്രേക്ഷക പ്രീതി എല്ലാ ഭാഷകളിലും താരത്തിന് ലഭിച്ചിരുന്നു. സൽമാൻ ഖാൻ സൂപ്പർ ഹിറ്റായ സനം ബേവാഫ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു . തുടർന്ന് മോഹൻലാലിനൊപ്പം ഗന്ധർവ്വം എന്ന സിനിമയിൽ അഭിനയിച്ച താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതി മലയാളത്തിൽ നിന്ന് ലഭിച്ചു.

അജിത് കുമാറിന്റെ ആദ്യ ചിത്രമായ പ്രേമ പുസ്തകത്തിനൊപ്പവും താരം പ്രവർത്തിച്ചു. പ്രേമ പുസ്തകം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി അവാർഡ് താരം നേടി. പല ഹിന്ദി സിനിമകളിലെയും തരത്തിന്റർ വേഷം താരത്തിന്റെ കരിയറിനെ കാര്യമായി സഹായിച്ചില്ല. എങ്കിലും മികച്ച അഭിനയത്രി എന്ന നിലയിൽ താരത്തിന്റെ ഇമേജ് അങ്ങനെ തന്നെ നിന്നു.

സനം ബേവാഫ , ഗന്ധർവം എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ . അക്ഷയ് കുമാറിനൊപ്പം അമാനത്തിൽ അഭിനയിച്ചതും വലിയ പ്രേക്ഷക പിന്തുണ താരത്തിന് നേടി കൊടുത്തിരുന്നു. സിനിമയിലെ കഥാപാത്ര പ്രകടനത്തിന് തിയേറ്ററിൽ നിന്ന് നിറഞ്ഞ കരഘോഷം ലഭിക്കുകയും ചെയ്തു. ഗോവിന്ദ , കരിഷ്മ കപൂർ , ഹരീഷ് കുമാർ എന്നിവർക്കൊപ്പം കൂലി നമ്പർ 1 എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

കരിയറിലൂടെ നീളം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത് എന്നതിന്റെ പേരിൽ മാത്രം താരത്തെ പലരും എടുത്തു പറയാറുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നു എന്നതും താരത്തെക്കുറിച്ച് പറയുന്ന വലിയ ഒരു സവിശേഷത തന്നെയാണ്. എന്നാൽ താരം ഗന്ധർവ്വം എന്ന സിനിമയിലെ അഭിനയത്തെ കുറിച്ചാണ് ഇപ്പോൾ തുറന്നു പറയുന്നത്.

പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും വേറിട്ടൊരു അനുഭവമായിരുന്നു മോഹൻലാലിനൊപ്പം ഉണ്ടായതെന്നും മറ്റു ഭാഷകളിൽ ഇത്രയും അധികം സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. മലയാളത്തിൽ ആദ്യമായി അഭിനയിക്കാൻ വരുമ്പോൾ ഭയങ്കര പേടിയായിരുന്നു. എന്നാൽ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോഴാണ് എല്ലാവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞതെന്നും താരം ഓർത്തു പറഞ്ഞു.

ആദ്യം അഭിനയിക്കാൻ വരുമ്പോൾ മോഹൻലാൽ ഇത്രയും വലിയ നടനായിരുന്നു എന്ന് അറിയില്ലായിരുന്നു. കൂടെ അഭിനയിച്ചപ്പോൾ മോഹൻലാൽ ഒരിക്കൽ പോലും തന്നോട് മോശമായ രീതിയിലോ അതോ ദേഷ്യത്തിലോ ഒന്നും സംസാരിച്ചിട്ടില്ല എന്നും താരം പറഞ്ഞു. ഗാന്ധർവ്വം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച ഒരു രസകരമായ രംഗം ഒരു ചിരിയോടെ അല്ലാതെ ഇപ്പോഴും ഓർക്കാൻ കഴിയില്ല എന്നാണ് താരം പറയുന്നത്.

ആ രംഗം ഒരു കീ ഒളിപ്പിക്കുന്നതായിരുന്നു എന്നും താരം പറഞ്ഞത്‌ ഡ്രസ്സിൻ്റെ അകത്ത് കീ ഇടുകയും അത് മോഹൻലാൽ തന്നെ വന്നു പൊക്കിയെടുത്തു കൊണ്ട് തന്നെ കുലുക്കുമ്പോൾ കീ താഴേക്ക് വീഴണം എന്നതുമായിരുന്നു അഭിനയിക്കേണ്ടത് എന്നും താരം പറഞ്ഞു. എന്നാൽ രണ്ടുതവണയും മോഹൻലാൽ തന്നെ എടുത്ത് പൊക്കി തന്നെ കുലുക്കിയെങ്കിലും കീ പുറത്തേക്ക് വന്നില്ല. കീ വീഴാതായപ്പോൾ ഡ്രസ്സിനകത്ത് നിന്നും കൈ കൊണ്ടുതന്നെ കീയെടുത്തിട്ട് താഴെയിടുന്ന രംഗമാണ് പിന്നെ ഷൂട്ട് ചെയ്തത് എന്നും താരം പറയുന്നു. അത് ആലോചിക്കുമ്പോൾ ഇപ്പോഴും ചിരി വരുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply