You are currently viewing സഫാനയുടെ ഒളിച്ചോട്ടം … ഭർതൃ സഹോദരന്റെ നടുക്കുന്ന വെളിപ്പെടുത്തൽ…

സഫാനയുടെ ഒളിച്ചോട്ടം … ഭർതൃ സഹോദരന്റെ നടുക്കുന്ന വെളിപ്പെടുത്തൽ…

കാഞ്ഞങ്ങാട് സ്വദേശി സഫാന ഒളിച്ചോടിയത് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മൂന്നു വയസ്സുള്ള മകനെയും സ്നേഹ നിധിയായ ഭർത്താവിനെയും ഉപേക്ഷിച്ച് ഭർത്താവിന്റെ 25 ലക്ഷം രൂപ ഡെപ്പോസിറ്റ് വരുന്ന എടിഎം കാർഡുമായി ശ്രീഹരി എന്ന യുവാവിയുമായി സഫാന ഒളിച്ചോടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായിരുന്നു. ഒളിച്ചോട്ടത്തിനു ശേഷം സഫാന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഭർത്താവിന്റെ വീട്ടുകാരെ വളരെ മോശപ്പെട്ട രൂപത്തിൽ ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും അപ്‌ലോഡ് ചെയ്യുകയുണ്ടായി.

ഇപ്പോൾ ഈ വിഷയത്തിൽവലിയ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. ഭർത്താവ് ദിൽഷാദിന്റെ സഹോദരൻ യൂനുസ് മായുള്ള അഭിമുഖവും വീട്ടിലെ സാധനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്ത് അറിയിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. സഹോദരന്റെ വാക്കുകൾ പ്രകാരം ശ്രീഹരിയുമായി സഫാനക്ക് വിവാഹത്തിന് മുമ്പ് തന്നെ ബന്ധം ഉണ്ടായിരുന്നു എന്നും അത് ഭർത്താവിന്റെ വീട്ടുകാർക്ക് മറച്ചു വച്ചുകൊണ്ടുള്ള ഒരു വിവാഹമാണ് നടന്നത് എന്നും മനസ്സിലാകുന്നു.

വിവാഹത്തിനു മുമ്പ് ഞങ്ങൾ അറിഞ്ഞിരുന്നില്ല എങ്കിലും വിവാഹത്തിനു ശേഷം ഒരിക്കൽ ഞങ്ങൾ ഇത് അറിയുകയും അന്ന് സഫാനക്ക് ഞങ്ങൾ ഇക്കാര്യത്തിൽ മാപ്പ് ചെയ്യുകയും താക്കീത് കൊടുക്കുകയും ചെയ്തിരുന്നു എന്നും ഭർതൃ സഹോദരൻ പറയുന്നുണ്ട്. അതിനുശേഷം ഈ വിഷയത്തിൽ ഞങ്ങൾക്ക് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ല എന്നും സഫാനയുടെ വീട്ടിൽ താമസിക്കുന്നത് ഭർത്താവിന്റെ ഉമ്മ മാത്രമാണ് എന്നും ഭർത്താവിന്റെ ഉമ്മയോട് മൂന്ന് വയസ്സുള്ള മകൻ മുകളിൽ ഒരു ഇച്ച ഉണ്ട് എന്ന് പറഞ്ഞതിൽ നിന്നാണ് ഇപ്പോഴുള്ള കാര്യങ്ങൾ അറിഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

വീടിന്റെ മുകളിലേക്കാണ് ശ്രീഹരി വരികയും പോകുകയും ചെയ്തിരുന്നത്. അയാളുടെ വസ്ത്രങ്ങളും മുകളിലേക്ക് വന്ന ശ്രീഹരിക്ക് താഴേക്ക് ഇറങ്ങി പോകാൻ തുണികൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കയറു പോലത്തെ സാധനവും എല്ലാം റൂമിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.. മുകളിലുള്ള സ്വിമ്മിംഗ് പൂളും മറ്റും അവർ ഉപയോഗിച്ചിരുന്നു എന്നും ആ ഭാഗങ്ങളിലുള്ള ക്യാമറ ഇയാൾ വരുന്ന ദിവസങ്ങളിൽ ആ സമയമാകുമ്പോൾ ഓഫ് ആകുന്നതും ശ്രദ്ധയിൽ പെടുകയും ചെയ്തു. അതോടൊപ്പം തന്നെ ഭർത്താവിന്റെ മാതാവ് ഒരിക്കൽ മുകളിൽ വച്ച് അയാളെ കാണുകയും ചെയ്തിട്ടുണ്ട്. അതിനെ തുടർന്നാണ് തന്റെ മക്കളോട് ഇക്കാര്യം ആ മാതാവ് ഉണർത്തിയത്.

ഒളിച്ചോടുന്നതിന്റെ രണ്ട് ദിവസം മുമ്പ് അയാളെ തലനാരിഴക്ക് വീടിന് അരികിൽ നിന്നും ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ഒളിച്ചോട്ടം സംഭവിച്ചത്. എന്തായാലും പണം കൊണ്ടും സ്നേഹം കൊണ്ടും ഒരു തരത്തിലുള്ള കുറവുകളും അറിയിക്കാതെയാണ് ദിൽഷാദ് എന്ന പ്രവാസി ഭർത്താവ് സഫാനയെയും മകനെയും സംരക്ഷിച്ചിരുന്നത് എന്നത് ആ വീടും പരിസരവും മറ്റും കാഴ്ചക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്.

ഒളിച്ചോടുന്നതിന്റെ രണ്ട് ദിവസം മുൻപ് സഫാന തനിക്ക് സംഭവിച്ച അബദ്ധങ്ങളും തെറ്റുകളും എല്ലാം കുടുംബത്തിന് മുൻപാകെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്താനുള്ള സാഹചര്യത്തിൽ നിന്നാണ് തലനാഴിഴക്ക് ശ്രീഹരി ഭർതൃ സഹോദരന്മാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്. അതിനു ശേഷം കുടുംബക്കാരും ഒന്നിച്ചുള്ള സംസാരങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു. സംസാരിച്ചതിൽ നിന്നും അഞ്ചു വർഷത്തോളമായി സഫാന സ്വന്തം ഭർത്താവിനെ വഞ്ചിക്കുകയായിരുന്നു എന്നാണ് സഫാന വെളിപ്പെടുത്തിയത്

ശ്രീഹരിയുമായി ഭർത്താവ് ഉണ്ടാക്കിക്കൊടുത്ത വീട്ടിൽ തന്നെ പലപ്രാവശ്യം കണ്ടുമുട്ടിയിരുന്നു എന്നും ഇനി ഭർത്താവിനെ വഞ്ചിക്കാൻ കഴിയില്ല എന്നും എനിക്ക് ഭർത്താവുമായുള്ള ബന്ധം വേണ്ട എന്നും സഫാന തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം ദിൽഷാദ് തന്നെയാണ് നിനക്ക് വേണ്ടത് നീ ചെയ്യുക എന്ന് പറഞ്ഞതും അവർ ഒളിച്ചോടിയതും. പക്ഷേ അതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ ഭർത്താവിന്റെ വീട്ടുകാരെ മോശമാക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് സഫാന അപ്ലോഡ് ചെയ്തത് എന്നത് വീണ്ടും ഖേദകരമായ കാര്യം തന്നെയാണ്.

അതുകൊണ്ടുതന്നെ വീഡിയോയും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും അടിയിൽ സഫാനയെയും ഇതുപോലെയുള്ള ബുദ്ധിയില്ലായ്മ കാണിക്കുന്ന പെൺ വർഗ്ഗത്തെയും വലിയതോതിൽ അശ്ലീല വാക്കുകൾ കൊണ്ടും മോശപ്പെട്ട കമന്റുകൾ കൊണ്ടും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിസംബോധന ചെയ്യുന്നത്. സഫാനയെ വലിയ തോതിൽ വിമർശിക്കുന്ന തരത്തിലുള്ള ഒരുപാട് എഴുത്തുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

Leave a Reply