You are currently viewing ഭർത്താവ് ട്രാപ്പിൽ പെട്ടപ്പോൾ ഞാൻ അയാളെ ഉപേക്ഷിച്ച് വേറെ കെട്ടി… സോഷ്യൽ മീഡിയ താരത്തിന്റെ വെളിപ്പെടുത്തൽ

ഭർത്താവ് ട്രാപ്പിൽ പെട്ടപ്പോൾ ഞാൻ അയാളെ ഉപേക്ഷിച്ച് വേറെ കെട്ടി… സോഷ്യൽ മീഡിയ താരത്തിന്റെ വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമയിലും സീരിയലിലും അഭിനയിക്കാതെ സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ഫോട്ടോകളും വീഡിയോകളും തുടർച്ചയായി പങ്കുവെച്ചുകൊണ്ട് ഒരുപാട് പേര് വലിയ താരങ്ങളായി മാറിയിട്ടുണ്ട്. ഒരുപക്ഷേ പല പ്രമുഖ താരങ്ങൾക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്.

ഇത്തരത്തിൽ നിരന്തരമായി സമൂഹം മാധ്യമങ്ങളിൽ ഇടപെട്ടുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തതാരമാണ് സുവയ്ബത്തുൽ അസ്ലാമിയ. സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇപ്പോൾ കേരളത്തിൽ അറിയപ്പെട്ട ഒരു താരമായി മാറിയിരിക്കുകയാണ്.

ഈയടുത്ത് താരം സിനിമയിലും അഭിനയിച്ചുകൊണ്ട് തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. പ്രശസ്ത ന്യൂജനറേഷൻ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്തു പുറത്തിറങ്ങിയ നല്ല സമയം എന്ന സിനിമയിലാണ് താരം അഭിനയിച്ച കഴിവ് തെളിയിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് ആരാധകർ വർദ്ധിക്കുകയുണ്ടായി.

ഒരുപാട് കഷ്ടപ്പാടുകൾ സർവ്വേവ് ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ നിർമിച്ചത് പലപ്രാവശ്യം ഇൻസ്റ്റാഗ്രാമിലും മറ്റും തുറന്നു പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ വളരെ വ്യക്തമായി തുറന്നു പറഞ്ഞിരിക്കുകയാണ്. രണ്ട് മക്കളുടെ ഉമ്മയാണ് സുവൈത്ബതുൽ അസ്ലമിയ്യ.

അഭിമുഖത്തിൽ താരം തന്റെ ജീവിതകഥകൾ പറയുന്നുണ്ട്. അതിലെ രത്ന ചുരുക്കം ഇങ്ങനെയാണ്.
ആദ്യ വിവാഹം നടന്ന് ജീവിതം വളരെ രസകരമായി മുന്നോട്ടുപോകുന്ന സമയത്താണ് ഒരു ട്രാപ്പിൽ പെടുകയും തന്റെ ആദ്യ ഭർത്താവ് ജയിലിൽ ആക്കപ്പെടുകയും ചെയ്യുന്നത്. ജയിലിൽ ആയ സമയത്ത് ഞാനും എന്റെ കുട്ടിയും തനിച്ചായി.

ആ സമയത്ത് വീട്ടുകാരുടെയും മറ്റും നിർബന്ധപ്രകാരം ഞാൻ ആദ്യ ഭർത്താവിനെ ഫസ്‌ക് ചെയ്തു. പക്ഷേ അദ്ദേഹം തെറ്റുകാരൻ അല്ലായിരുന്നു. അതെനിക്ക് അറിയാമായിരുന്നു. ആ വിഷയത്തിൽ ഇന്നും എനിക്ക് ഖേദമുണ്ട്.
പിന്നീട് രണ്ടാമത്തെ വിവാഹം നടന്നു. അത് ഡിവോഴ്‌സിൽ അവസാനിച്ചു. ഇപ്പോൾ ഞാൻ എന്റെ രണ്ടു കുട്ടികളുമായി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് എന്ന് താരം വ്യക്തമാക്കി.

Leave a Reply