You are currently viewing സ്ത്രീകൾക്കുള്ള ആ അവകാശം എടുത്തു കളയണം എന്നാണ് എന്റെ അഭിപ്രായം: സാധിക വേണുഗോപാൽ

സ്ത്രീകൾക്കുള്ള ആ അവകാശം എടുത്തു കളയണം എന്നാണ് എന്റെ അഭിപ്രായം: സാധിക വേണുഗോപാൽ

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായ അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു. ആദ്യ അഭിനയത്തിലൂടെ തന്നെയാ താരത്തിന് മികവ് അടയാളപ്പെടുത്താൻ കഴിഞ്ഞു.

2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

താരം അഭിനയം ആരംഭിച്ചത് ടെലിവിഷൻ മേഖലയിൽ നിന്നാണ്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം ഈയടുത്തായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്, കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് തനിക്ക് ദേഷ്യം തോന്നിയ പുരുഷനെ ടാർഗറ്റ് ചെയ്ത് അവരെ കരിവാരിത്തേച്ച് ബുദ്ധിമുട്ടിക്കാനുള്ള ഒരു പ്രിവിലേജ് ഇന്നത്തെ നിയമം അനുശാസിക്കുന്നുണ്ട് എന്നും അത്തരം ഒരു നിയമം സ്ത്രീകൾക്ക് ആവശ്യമില്ല അത് എടുത്തു കളയണം എന്നുമാണ് തന്റെ അഭിപ്രായം എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.

അങ്ങനെ ഒരു പെണ്ണിന് പ്രത്യേക പ്രിവിലേജ് ലഭിക്കേണ്ട ആവശ്യമില്ല എന്നും അത് ദുരുപയോഗം ചെയ്യുന്ന ഒരുപാട് പേർ ഇന്ന് ഉണ്ട് എന്നും അത്തരത്തിൽ ഒരുപാട് സന്തോഷകരമായി മുന്നോട്ടുപോകുന്ന കുടുംബങ്ങൾ തകർന്നു പോയ അവസ്ഥകൾ ഉണ്ടാകുന്നുണ്ട് എന്നും താരം പറയുന്നു. ആണിനും പെണ്ണിനും ഒരേ നിയമം മതി എന്നും ഉള്ള നിയമം സ്ട്രോങ്ങ് ആയാൽ മാത്രം മതി എന്നുമാണ് താരം പങ്കുവെക്കുന്ന അഭിപ്രായം. വളരെ കൃത്യമായി തന്നെ അഭിപ്രായം താരം രേഖപ്പെടുത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് താരത്തിന്റെ അഭിപ്രായത്തിന് ലഭിച്ചിരിക്കുന്നത്.

Leave a Reply