You are currently viewing അന്നും ഇന്നും പൊളിയാണല്ലോ… ആളെ മനസ്സിലായോ?? മലയാളികളുടെ പ്രിയതാരത്തിന്റെ ഒരു പഴയ കാല പരസ്യ ചിത്രം..

അന്നും ഇന്നും പൊളിയാണല്ലോ… ആളെ മനസ്സിലായോ?? മലയാളികളുടെ പ്രിയതാരത്തിന്റെ ഒരു പഴയ കാല പരസ്യ ചിത്രം..

അന്നും ഇന്നും പൊളിയാണല്ലോ… വീണ്ടും വൈറലായി താരത്തിന്റെ പരസ്യ ചിത്രം

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യഉണ്ണി. 1987 മുതൽ 2018 വരെയാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായിട്ട് ഉണ്ടായിരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ച വച്ചിരുന്നത്.

മലയാള ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് ക്ലാസിക്കൽ നർത്തകിയായും താരം അറിയപ്പെടുന്നു. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നീ നൃത്ത മേഖലകളിൽ താരത്തിന് പ്രാവീണ്യം ഉണ്ട്. അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പെർഫോമർ, അധ്യാപിക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു. അധികം മേഖലകളിൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചു അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരം അറിയപ്പെട്ടു.

ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവരുന്നത്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകൾ പോലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്നാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയത്. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ വേഗത്തിൽ കഴിഞ്ഞു.

ദിലീപ് , കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളെ കഥാപാത്രങ്ങളാക്കിയ കല്യാണ സൗഗന്ധികം സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് താരത്തിന് 14 വയസ്സായിരുന്നു പ്രായം. പിന്നീട് മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി , ജയറാം , ദിലീപ്  ഇങ്ങനെ മുൻനിര നടന്മാരുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തിൽ അഭിനയം ആരംഭിച്ചതു പോലെ തന്നെ നൃത്ത ജീവിതം ആരംഭിച്ചതും വളരെ ചെറിയ പ്രായത്തിലാണ്. താരം തന്റെ മൂന്നാം വയസ്സിൽ ഭരതനാട്യം പരിശീലനം ആരംഭിച്ചിട്ടുണ്ട്.പിനീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. 1990-ലും 1991-ലും കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതല മത്സരങ്ങളിൽ താരം കലാതിലകം ആയിരുന്നു. ഇന്ത്യക്ക് പുറത്തും ഒരുപാട് താരം നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെ ഇന്നും താരം പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. താരം തന്റെ കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച ഒരു പരസ്യ ചിത്രം ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. കിബ്സ് കൈലിയുടെ പരസ്യം ഇപ്പോൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു.

Leave a Reply