You are currently viewing “ഐശ്വര്യ റായ് ആണെന്നാ വിചാരം” എന്നൊക്കെ പറയുന്ന കാലം പോയി.. ഇപ്പോൾ സൗന്ദര്യത്തിന്റെ പര്യായം ജാൻവി കപൂർ…

“ഐശ്വര്യ റായ് ആണെന്നാ വിചാരം” എന്നൊക്കെ പറയുന്ന കാലം പോയി.. ഇപ്പോൾ സൗന്ദര്യത്തിന്റെ പര്യായം ജാൻവി കപൂർ…

നിയോൺ ഓറഞ്ച് ലഹങ്കയിൽ തിളങ്ങി പ്രിയതാരം ജാനുവി കപൂർ… ഫോട്ടോകൾ പൊളി

ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ. നിത്യ ഹരിത നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ താരം 2018-ൽ റൊമാന്റിക് നാടകമായ ധടക്കിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തിയത്. 2018-ൽ ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്ത റൊമാൻസ് ധഡക്കിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സീ സിനി അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ എന്ന ബയോപിക്കിൽ ടൈറ്റിൽ ഏവിയേറ്ററായി അഭിനയിച്ചതിന് താരത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ലഭിച്ചു.

മികവുള്ള അഭിനയമാണ് താരത്തിന്റെ വലിയ സവിശേഷത. 2020-ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറിയിലെ സോയ അക്തറിന്റെ സെഗ്‌മെന്റിൽ അഭിനയിച്ചത് ശ്രദ്ധേയമായി. 2021- ൽ, കോമഡി ഹൊറർ ചിത്രമായ റൂഹിയിൽ രാജ്കുമാർ റാവുവിനൊപ്പം താരം ഇരട്ട വേഷം ചെയ്തു. 2018-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് താരം ഇപ്പോൾ അഭിനയിച്ചത്.

മിലി എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും ലഭിച്ചിരുന്നു. അത്രത്തോളം മനോഹരമായാണ് താരം ആ വേഷം കൈകാര്യം ചെയ്തത്. രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന സ്പോർട്സ് ചിത്രത്തിലും വരുൺ ധവാനൊപ്പം ആക്ഷൻ ചിത്രമായ ബവാലും താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. കോസ്മെറ്റിക് ബ്രാൻഡായ നൈക തങ്ങളുടെ ബ്രാൻഡ് അംബാസഡറായി താരത്തെ തിരഞ്ഞെടുത്തിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമായി തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുണ്ട് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്. ഇപ്പോൾ അമിത് അഗര്‍വാള്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് ഫാഷന്‍ ഷോയിൽ താരത്തിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രൈഡ് ഫാഷന്‍ ടൂറിന്റെ റാംപിലാണ് ഓറന്‍ജ് ലെഹങ്കയില്‍ താരം തിളങ്ങിയത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഓറഞ്ച് കളർ ബോഡികോണ്‍ ഡ്രസില്‍ ഹോട്ടൽ താരം ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്യുകയും അവ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരുന്നു. വീണ്ടും ഓറഞ്ചിൽ തന്നെയാണ് താരം ആരാധകരെ മയക്കാനെത്തിയിരിക്കുന്നത്. നിയോണ്‍ ഓറഞ്ച് നിറത്തിലുളള ലെഹങ്ക ധരിച്ചുള്ള ചിത്രത്തിന് വലിയ ആരാധക ശ്രദ്ധയാണ് ലഭിച്ചത്. നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫോട്ടോകൾക്ക് കഴിഞ്ഞു എന്ന് വസ്തുതയാണ്.എന്തായാലും താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply