പലപ്പോഴും സിനിമ മേഖലയിൽ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകേണ്ടി വന്നവരെ കുറിച്ചും വരുന്ന ദുരനുഭവത്തെക്കുറിച്ചും എല്ലാം പലരും തുറന്നു പറയാൻ ഇടയായിട്ടുണ്ട്. ഇപ്പോൾ പ്രമുഖ തമിഴ് സീരിയൽ താരം രിഹാന തനിക്കുണ്ടായ മോശപ്പെട്ട അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും പ്രതികരിക്കുന്ന താരമാണ് റീഹാന എന്നത് പ്രസക്തമാണ്.

തമിഴ് സീരിയില്‍ രംഗത്തെ ഒരു വലിയ നടന്‍ തന്നോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോൾ റീഹാന പറയുന്നത്. അഡ്ജസ്റ്റ്‌മെന്റ് എന്നത് എല്ലായിടത്തുമുണ്ട്. പുറത്തുള്ളവര്‍ക്കും ഇന്ന് അതേക്കുറിച്ച് അറിയാമെന്ന് താരം പറയുന്നുണ്ട്. ഒരിക്കല്‍ ഒരു വലിയ നടനൊപ്പം സീരിയല്‍ ചെയ്തു. ഒരുപാട് ആരാധകരുള്ള വലിയ താരമാണ് ആ നടന്‍. എന്നാല്‍ ഒരുപാട് ടേക്കുകള്‍ അദ്ദേഹം എടുക്കുന്നുണ്ട്. പക്ഷെ താന്‍ ആദ്യ ടേക്കില്‍ തന്നെ ഓക്കെയാക്കിയെന്നും അത് കണ്ട് ആ നടന്‍ അമ്ബരന്നു പോയെന്നും താരം പറയുന്നു.
ടേക്ക് കഴിഞ്ഞ് ഇരിക്കുമ്പോള്‍ അയാള്‍ തന്റെ നമ്പർ ചോദിച്ചു എന്നും ഒരേ മേഖലയിലുള്ളവരായതിനാല്‍ നമ്ബര്‍ നല്‍കി. ഉടനെ തന്നെ അയാള്‍ തന്നെ അഭിനന്ദിച്ച് മെസേജ് അയച്ചു എന്നും അതിന് ശേഷം അയാള്‍ തന്നെ നോക്കിയെന്നും റീഹാന പറയുന്നു. തുടര്‍ന്നായിരുന്നു അയാളുടെ ഭാഗത്തു നിന്നും മോശം സമീപനമുണ്ടായത് എന്നുമാണ് താരം പറയുന്നത്. പന്തികേട് മനസിലായതോടെ അയാളോട് നോ പറയാതെ തന്നെ ബ്ലോക്ക് ചെയ്തു എന്നും പക്ഷേ അയാള്‍ പിന്നീട് തനിക്ക് മെസഞ്ചറിലൂടെ മെസേജ് അയക്കാന്‍ തുടങ്ങിയെന്നും താരം പറയുകയുണ്ടായി.

അവിടേയും അയാള്‍ അതേ ചോദ്യം ആവര്‍ത്തിച്ചു എന്ന്. ഇത്തവണ താന്‍ നോ പറയുകയും അയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു എന്നാണ് താരം പറയുന്നത്. എന്നാല്‍ ആ സംഭവത്തിന് ശേഷം തന്നെ സീനില്‍ നിന്നും ഒഴിവാക്കിയെന്നും താന്‍ പിന്നെ അറിയുന്നത് താന്‍ ചെയ്യാനിരുന്ന വേഷം മറ്റൊരാള്‍ക്ക് ലഭിച്ചു എന്നാണ് എന്നും താരം തുറന്നു പറയുകയുണ്ടായി. മുൻപ് തന്നോട് നഗ്ന വീഡിയോ അയച്ചു തരാന്‍ പറഞ്ഞ സംഭവത്തെക്കുറിച്ചും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ 15 ലക്ഷം വരെ നല്‍കാം എന്നായിരുന്നു അജ്ഞാതന്റെ വാഗ്ദാനം എന്നും അയാള്‍ അക്കൗണ്ട് നമ്പർ വരെ ചോദിച്ചുവെന്നും താരം പറഞ്ഞിരുന്നു. ഇയാള്‍ ആരെന്ന് കണ്ടെത്താനായി നേരില്‍ കാണാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാള്‍ മെസേജ് അയക്കുന്നത് നിര്‍ത്തുകയാനുണ്ടായത് എന്നാണ് താരം പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.