You are currently viewing പെങ്കൊച്ചല്ലേ… കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ ഡ്രസ്സ്‌ ഒക്കെ ശ്രദ്ധിക്കണം എന്ന് അച്ഛനും പറയും.. അച്ഛനെ ഞാൻ തിരുത്തി..

പെങ്കൊച്ചല്ലേ… കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ ഡ്രസ്സ്‌ ഒക്കെ ശ്രദ്ധിക്കണം എന്ന് അച്ഛനും പറയും.. അച്ഛനെ ഞാൻ തിരുത്തി..

വളരെ പെട്ടന്ന് മലയാള സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നും ഒരുപാട് ആരാധകരെ താരത്തിന് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ എപ്പിസോഡുകളിലും കാഴ്ചവച്ചു കൊണ്ടിരുന്നത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ സിനിമകളും ആരാധകർ സ്വീകരിച്ചത്.

D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടതും എടുത്തു പറയേണ്ടതാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. 2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി.

പിന്നീട് ഭീമന്റെ വഴി, ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമയാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ താരത്തിന്റെ കഥാപാത്രം ഗംഭീര കയ്യടി നേടിയിട്ടുണ്ട്.

ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും താരം അവതരിപ്പിക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ മലയാളത്തിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ താരത്തെ ഉൾപ്പെടുത്തി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം നിറ സാനിധ്യമാണ്. താരൻ തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരെ താരം വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുത്തത് കൊണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോകൾക്കെല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് ആരാധകർ കമന്റ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

പെങ്കൊച്ചല്ലേ… കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ എന്ന കമന്റ് ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് എന്ന പ്രസ്ഥാവനയോട് യോജിക്കുന്നുണ്ടോ എന്നാണ് അവതരിക ചോദിച്ചത്. ഉണ്ട് എന്നും പ്രധാനമായും കുടുംബക്കാർ ആണ് ചോദിക്കുന്നത് എന്നും താരം പറഞ്ഞു. ചില സമയങ്ങളിൽ അപ്പച്ചൻ അങ്ങിനെ പറയാറുണ്ട് എന്നും അവരുടെ എല്ലാം മനസ്സിൽ മറ്റുള്ളവർ എന്ത് ചിന്തിക്കുന്നത് എന്ന ഭയമാണ്.

കുടുംബക്കാരുടെയും നാട്ടുകാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാറില്ല എന്നും അപ്പച്ചനോട് തിരുത്താറുണ്ട് എന്നും ഇതാണ് എനിക്കിഷ്ടം, ഇഷ്ടമുള്ളത് ധരിക്കണ്ടേ എന്ന് ചോദിക്കാറുണ്ട് എന്നും അവരുടെ ചിന്തകളിൽ മാറ്റം വരേണ്ടത് എന്റെ ആവശ്യമായിരുന്നു എന്നും ഇപ്പോൾ അവർ കുറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും താരം പറയുകയുണ്ടായി. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്.

Leave a Reply