You are currently viewing മൂന്നു വർഷം … ഒരു മനുഷ്യനെ മാറ്റിയത്…..പ്രായം 46 ആണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല… കാലിലെ മുറിവുകൾ എലി കരണ്ടത്…

മൂന്നു വർഷം … ഒരു മനുഷ്യനെ മാറ്റിയത്…..പ്രായം 46 ആണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല… കാലിലെ മുറിവുകൾ എലി കരണ്ടത്…

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ ഒരു പ്രധാന ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യപ്പെട്ട രണ്ട് ഫോട്ടോകളും ഒരു കുറിപ്പും ചോരയോടുന്ന ശരീരങ്ങളെയും ഹൃദയങ്ങളെയും പിടിച്ചു കുലുക്കുന്നതാണ്. വെറും മൂന്ന് ഒരു മനുഷ്യൻ ഇത്രത്തോളം തിരിച്ചറിയപ്പെടാൻ ആവാത്ത രൂപത്തിലേക്ക് മാറാൻ കഴിയുമോ എന്ന് അത്ഭുതത്തോടെ അല്ലാതെ ആ ഫോട്ടോകളെയും ആ കുറിപ്പിനെയും ഒരാൾ വായിക്കില്ല.

ചാലക്കുടി സ്വദേശിയായ മഹേഷ് അയ്യർ തെരുവിൽ കഴിയുന്നത് പടു വൃദ്ധൻ എന്ന് തോന്നിക്കുന്ന രൂപത്തിലാണ്. അത്രത്തോളം ശരീരം രോഗങ്ങൾ പിടിപെടുകയും കാണാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്തിരിക്കുകയാണ്. ദാരിദ്ര്യവും ഒറ്റപ്പെടലും കോവിഡ് കാലത്തെ പ്രതിസന്ധികളും ഒക്കെയാണ് മഹേഷിനെ ഈയൊരു രൂപത്തിലേക്ക് എത്തിച്ചത് എന്നറിയുമ്പോൾ ലോകം ഞെട്ടുകയാണ്.

ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്ത കുറിപ്പ് : നമ്മുടെ ഗ്രൂപ്പിലെ കട്ട ചങ്കാണ് Mahesh Iyer. ഇന്നത്തെ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് വല്ലാത്ത വേദന. കണ്ണീരോടെ കഥയും നമ്മുടെ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത ചിത്രവും പങ്കുവെക്കുന്നു .പത്ര വാർത്ത ചുവടെ

“മൂന്നു വർഷം … ഒരു മനുഷ്യനെ മാറ്റിയത്….. തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം വഴിയോ രത്ത് എല്ലും തോലുമായി കിടന്നിരുന്ന അജ്ഞാതനെ ഏറ്റെടുത്ത് മുടിയും താടിയും നീക്കി കുളിപ്പിച്ച് ഭക്ഷണം നൽകിയ ശേഷം മുരുകൻ തെരുവോരം അദ്ദേഹത്തോട് ചോദിച്ചു “നിങ്ങൾ ആരാണ്?” മുരുകന്റെ കൈയിലെ മൊബൈൽഫോൺ ആവശ്യപ്പെട്ട അജ്ഞാതൻ ഫെയ്‌സ്ബുക്കിലെ ഒരു പ്രൊഫൈൽ എടുത്തുകാണിച്ചിട്ടു മഹേഷ് അയ്യർ പറഞ്ഞു-“ഇതാണ് ഞാൻ.”.

ഫെയ്‌സ്ബുക്കിലെ ചിത്രവും ഇപ്പോഴത്തെ മഹേഷിന്റെ രൂപവും തമ്മിൽ ഒരു തരത്തിലും പോരുരുത്തപ്പെട്ടില്ല. പ്രായം വെറും 46 ആണെന്നും പറഞ്ഞത് വിശ്വസിക്കാനാകുമായിരുന്നില്ല. തുടർന്ന്, പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മഹേഷ് അയ്യർ എന്ന ചാലക്കുടിക്കാരനാണ് ഇപ്പോൾ വഴിയോരത്ത് അർധപ്രാണനായി കഴിയുന്നതെന്നു തിരിച്ചറിഞ്ഞു.

ചാലക്കുടിയിലെ പനമ്പള്ളി കോളേജിൽനിന്ന് ബി.കോം. പഠിച്ചിറങ്ങിയ മഹേഷ് മുംബൈയിൽ ഒരു കമ്പനിയിൽ ജനറൽമാനേജരായി ജോലിചെയ്യുകയായിരുന്നു. അറുപതിനായിരം രൂപ ശമ്പളം ഉണ്ടായിരുന്നു. കോവിഡ് സമയത്ത് ജോലി നഷ്ടമായി കേരളത്തിലേക്ക് മടങ്ങി. ചാലക്കുടിയിലെ വാടകവീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നതെന്ന് മഹേഷ് പറയുന്നു. ഒരു വർഷം മുൻപ് അമ്മ മരിച്ചു. തുടർന്നുണ്ടായ ഒറ്റപ്പെടലിൽ പതറിപ്പോയി. വാടകവീട് ഒഴിയേണ്ടി വന്നു. ജോലിതേടി ചാലക്കുടിയിൽനിന്ന് തൃശ്ശൂരിലെത്തി. കുറച്ചുനാൾ ഓട്ടോ റിക്ഷ ഓടിച്ചു. ഓട്ടോവാടകയും വരുമാനവും കൂട്ടിമുട്ടിക്കാനാകാതെ വന്നതോടെ വഴിയോരത്തെ കടത്തിണ്ണ കിടപ്പിടമാക്കി.

വല്ലവരും തരുന്ന ഭക്ഷണംകൊണ്ട് വിശപ്പടക്കി. ആരോഗ്യം ക്ഷയിച്ചു. നടുതളർന്നു. ഒരു വ്യക്തി എല്ലുംതോലുമായി കഴിയുന്നെന്ന വിവരമറിഞ്ഞെത്തിയതാണ് സാമൂഹിക പ്രവർത്തകനും തെരുവോരം എൻ.ജി.ഒ.യുടെ സെക്രട്ടറിയുമായ മുരുകൻ. സിനിമാ സംഘടനയായ ‘അമ്മ’ നൽകിയ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുമായാണ് എത്തിയത്. മഹേഷിനെ അങ്കമാലിയിലുള്ള സ്ഥാപനത്തിൽ പാർപ്പിക്കാനായിരുന്നു തെരുവോരം സംഘത്തിന്റെ തീരുമാനം. രണ്ടു കാലിന്റെയും മുട്ടിന് താഴെയുണ്ടായ വലിയ മുറിവുകൾ ഉണങ്ങിയതിനുശേഷം മാത്രമേ എടുക്കൂവെന്ന് സ്ഥാപ നാധികൃതർ അറിയിച്ചു. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാതയോരത്ത് കിടന്നുറങ്ങുന്ന സമയത്ത് കാലിൽ എലികരണ്ടുണ്ടായ മുറിവുകളാണെന്ന് ഡോക്ടർമാരോട് മഹേഷ് പറഞ്ഞു. എഴുത്തും ആദ്യ ചിത്രവും കടപ്പാട്

Leave a Reply