You are currently viewing ഓഡീഷനുകളില്‍ ഒരുപാട് തവണ റിജക്‌ട് ചെയ്യപ്പെട്ടിട്ടുണ്ട്, നടിയാവാന്‍ പറ്റിയ മുഖമല്ലെന്ന് പറഞ്ഞു : രശ്‌മിക മന്ദാന

ഓഡീഷനുകളില്‍ ഒരുപാട് തവണ റിജക്‌ട് ചെയ്യപ്പെട്ടിട്ടുണ്ട്, നടിയാവാന്‍ പറ്റിയ മുഖമല്ലെന്ന് പറഞ്ഞു : രശ്‌മിക മന്ദാന

ഓഡീഷനുകളില്‍ ഒരുപാട് തവണ റിജക്‌ട് ചെയ്യപ്പെട്ടിട്ടുണ്ട്, നടിയാവാന്‍ പറ്റിയ മുഖമല്ലെന്ന് പറഞ്ഞു : രശ്‌മിക മന്ദാന

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ സിനിമ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ചു കഴിവു തെളിയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ നേടിയെടുത്ത സ്ഥാനം ചെറുതല്ല.

ദേശീയ ക്രഷ് എന്ന നിലയിലാണ് താരമിപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. കന്നഡ തെലുങ്ക് ഹിന്ദി തമിഴ് എന്നീ നാലു ഭാഷകളിലും അഭിനയിച്ച് ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. 2016ൽ റിഷബ്‍ ഷെട്ടി സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സൂപ്പർഹിറ്റ് കന്നട ക്യാമ്പസ് സിനിമയിൽ സാൻവി ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

2018 ചാലോ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് താരം തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. കാർത്തി നായകനായി പുറത്തിറങ്ങിയ സുൽത്താൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. നിറഞ്ഞ കയ്യടിയാണ് താരത്തിന്റെ വേഷങ്ങൾക്ക് നൽകാറുള്ളത്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 34 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ പഴയ ഓഡിഷനുകളെ കുറിച്ചും അതിൽ തിരസ്കരിക്കപ്പെട്ടതിനെക്കുറിച്ചും ആണ് താരം അഭിമുഖത്തിൽ തുറന്നു പറയുന്നത്. സീരിയലുകള്‍ക്ക്, സിനിമകള്‍ക്ക് തുടങ്ങി എല്ലാ ഒഡിഷനുകള്‍ക്കും ഞാന്‍ പോകുമായിരുന്നു എന്നും ഒരുപാട് തവണ റിജക്‌ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിജക്‌ട് ചെയ്യുന്നത് ഉള്‍കൊള്ളാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നുമാണ് താരം പറയുന്നത്.

25 ഓളം ഒഡിഷനുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട് എന്നും ഓരോ ഓഡിഷനിലും സെലക്ട് ചെയ്യാതാകുമ്പോൾ വലിയ ബുദ്ധിമുട്ട് ഞാൻ നേരിട്ടിരുന്നു എന്നും താരം പറയുന്നുണ്ട്. നിങ്ങളുടേത് ഒരു നടിയുടെ മുഖമല്ലെന്ന് പലരും എന്നോട് പറഞ്ഞു എന്നും അതിന്റെ പേരിൽ വീട്ടില്‍ വന്ന് അതിന്റെ പേരില്‍ ഞാന്‍ കുറേ കരഞ്ഞിട്ടുണ്ട്. അതിനൊക്കെ ശേഷമാണ് എനിക്കൊരു അവസരം ലഭിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply