You are currently viewing എല്ലാവരും എന്നെ സ്മൈലിങ് ക്വീൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അതിന് ഒരു കാരണമുണ്ട് ‘: രശ്‌മിക പറയുന്നു..

എല്ലാവരും എന്നെ സ്മൈലിങ് ക്വീൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ അതിന് ഒരു കാരണമുണ്ട് ‘: രശ്‌മിക പറയുന്നു..

അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം മേഖലയിലേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി ഇപ്പോൾ താരം മാറുകയും ചെയ്തിട്ടുണ്ട്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു തെലുങ്കിലും സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തമിഴിലും അരങ്ങേറിയ താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച അഭിനയത്രിയായി. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്

താരത്തെ നാഷണൽ ക്രഷ, സ്മൈലിൻ ക്വീൻ എന്നൊക്കെയാണ് ആരാധകർ വിളിക്കാറുള്ളത് അതേക്കുറിച്ച് താരം ഇപ്പോൾ തുറന്നുപറഞ്ഞ് വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. എപ്പോഴും ചിരിച്ചു സന്തോഷവതിയായി കാണുന്നതിനാലാണ് ആരാധകർ താരത്തിന് സ്മൈലിങ് ക്വീൻ എന്ന പേരു കൊടുത്തിരിക്കുന്നത്. എന്നാൽ അതിന്റെ ക്രെഡിറ്റ് അമ്മയ്ക്ക് ഉള്ളതാണെന്നാണ് താരം പറയുന്നത്.

എന്റെ മുഖത്ത് നിന്ന് ഈ പുഞ്ചിരി ഒരിക്കലും മായാറില്ല. അതിനു കാരണം എന്റെ അമ്മയാണ്. ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു, ‘നീ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കണം. സന്തോഷമായാലും സങ്കടമായാലും അത് പുറം ലോകത്തെ കാണിക്കരുത് എന്നും ഈ ലോകത്തിലെ എല്ലാവരെയും പോലെ നിനക്കും സന്തോഷം, ദുഃഖം, സ്നേഹം, വെറുപ്പ്, കോപം, ചൂട്, അപകർഷത എന്നിങ്ങനെ വിവിധ വികാരങ്ങളും അനുഭവങ്ങളും ഉണ്ടാകും. പക്ഷേ, അവയെ എല്ലാം നിന്റെ മുഖത്തെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുക’ എന്ന്നും അമ്മയാണ് തന്നോട് പറഞ്ഞത് എന്ന് താരം പറയുന്നു.

പക്ഷേ, അമ്മയുടെ ആ വാക്കുകളെ കുറിച്ച് ആവർത്തിച്ച് ചിന്തിക്കുമായിരുന്ന ഞാൻ, അറിയാതെ തന്നെ അത് പിന്തുടരാൻ തുടങ്ങി എന്നും അത് എപ്പോഴും വന്നു പോയിക്കൊണ്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ പലതും ഓർത്ത് വിഷമിക്കാറുണ്ട്. പക്ഷേ, ക്യാമറയ്ക്ക് മുന്നിലും വീടിനു പുറത്തും എത്തുമ്പോൾ ഞാൻ എല്ലാം ഒരു പുഞ്ചിരിയോടെ സ്വീകരിക്കും എന്നുമാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയാണ് ചെയ്തത്

Leave a Reply