You are currently viewing വീണ്ടും സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങി ചാക്കോച്ചന്റെ നായിക…

വീണ്ടും സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങി ചാക്കോച്ചന്റെ നായിക…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ക്ലാസിക്കൽ നർത്തകിയും മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഗായികയുമാണ് ശ്രാവണ ടിഎൻ. 2018ൽ പ്രശസ്ത സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപുറത്ത് അച്യുതൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ഈ ചിത്രത്തിന് മംഗളം സുവർണ ജൂബിലിയുടെ ന്യൂ ഫേസ് ഓഫ് ദ ഇയർ അവാർഡ് 2019 താരത്തിന് ലഭിച്ചു.

വളരെ മികച്ച അഭിനയമാണ് ആദ്യ സിനിമയിൽ തന്നെ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചത്. അതുകൊണ്ടു തന്നെ നിറഞ്ഞ കയ്യടികളുടെ താരത്തിന്റെ വേഷം പ്രേക്ഷകർ സ്വീകരിക്കുകയും ആരാധകർക്കിടയിൽ വലിയ സ്ഥാനം താരത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് 2020-ൽ ഹർഷ വർഷ ജയരാജ് എന്ന മലയാളം ഷോർട്ട് ഫിലിം ചെയ്തു.

ബോൺസായ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച പ്രകടനത്തിന് മികച്ച നടിയായി താരത്തെ തിരഞ്ഞെടുത്തു ഇത് അതിലൂടെ സിനിമ മേഖലയിൽ താരം സജീവമാകാനുള്ള എല്ലാ അവസരങ്ങളും താരത്തിന് ഒത്തുവരികയായിരുന്നു. തുടർന്ന് അഞ്ചിൽ ഒരാൾ തസ്കരൻ, ഏതം തുടങ്ങിയ മലയാള സിനിമകളിൽ താരം അഭിനയിച്ചു. പിന്നീട് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി സിനിമ മേഖലയിൽ നിന്ന് തൽക്കാലം ഒരു ഇടവേള താരം സ്വീകരിച്ചു.

ഇപ്പോൾ താരം സിനിമ മേഖലയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങിയിരിക്കുകയാണ്. മൃദു ഭാവേ ദ്രുത കൃത്യ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് തിരിച്ചു വരുന്നത്. യുവതാരവും, മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് ചിത്രത്തിലെ നായക൯. താരത്തെ കൂടാതെ ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായി സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്ന മരിയ പ്രി൯സും സിനിമയിൽ നായികയാവുന്നുണ്ട്.

സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സൂരജ്, ശ്രവണ, ശിവരാജ്, അനിൽ ആന്റോ, അങ്കിത് മാധവ്, അമൽ ഉദയ്, വിമൽ ഫസ്റ്റ് ക്ലാപ്പ്, എന്നിവർ ചേർന്ന് ടൈറ്റിലിന്റെ ഓരോ അക്ഷരങ്ങൾ പസ്സിൽ സെറ്റ് ചെയ്യുന്ന രീതിയിൽ കൂട്ടി യോജിപ്പിച്ച് വ്യത്യസ്ഥമായ രീതിയിൽ ചിത്രത്തിന്റെ നാമകരണ കർമ്മം നിർവ്വഹിച്ചത് സോഷ്യൽ മീഡിയയിൽ എല്ലാം തരംഗമായിരുന്നു. ശ്രവണ എന്ന നായികയുടെ മികച്ച വേഷത്തിനും നല്ല കഥാപാത്രങ്ങളുടെ തുടർച്ചക്കും പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Leave a Reply