You are currently viewing രജനി കാന്തിനൊപ്പം ആറാടി തമന്ന… ജയിലറിലെ പുതിയ ഗാനം തരംഗമാവുന്നു…

രജനി കാന്തിനൊപ്പം ആറാടി തമന്ന… ജയിലറിലെ പുതിയ ഗാനം തരംഗമാവുന്നു…

തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന നായികയാണ് തമന്ന ഭാട്ടിയ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ താരം അഭിനയജീവിതം ആരംഭിച്ചിട്ടുണ്ട്. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്.

തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്.

ഒരുപാട് മോഡൽ ഫോട്ടോകൾ ഈയടുത്തായി താരം പങ്കുവയ്ക്കുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ സമയമാണ്. താരം നായികയായെത്തുന്ന ബിഗ് ബജറ്റ് പ്രൊജക്ടുകളിലൊന്നായ ജയിലറിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളെ കീഴടക്കിയിരിക്കുകയാണ്. രജിനികാന്തിന്റെ നായികയായാണ് താരം ചിത്രത്തിലെത്തുക എന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ ജയിലറിന്റെ വിശേഷങ്ങളുമായി താരം എത്തിയിരുന്നു. പിന്നീട് ചിത്രത്തിലെ കാവാലയ എന്ന ഗാനവും സൂപ്പർ ഹിറ്റാണ്. ഐറ്റം ഡാൻസ് നമ്പറുമായാണ് കാവാലയിൽ താരം എത്തിയിരിക്കുന്നത് എന്നതും പ്രസക്തമാണ്. കാവാലയ്യാ’ എന്ന ജയിലർ സിനിമയിലെ താരത്തിന്റെ സ്റ്റെപ്പുകള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. സോഷ്യൽ മീഡിയയിൽ റീൽസുകളിലെല്ലാം ഈ ഗാനം നിറയുകയാണ്.

ലസ്റ്റ് സ്റ്റോറീസ് 2 ലെ സുന്ദരി വിജയ് വർമ്മയ്‌ക്കൊപ്പമുള്ള രംഗങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ജയിലറിലെ ഗ്ലാമര്‍ ഗാനവും അതിലെ താരത്തിന്റെ കിടിലന്‍ സ്റ്റെപ്പുകളും എത്തിയത്. രജനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. കൂടാതെ ചിത്രത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നത് സിനിമയെ മലയാളികൾക്ക് പ്രിയങ്കരമാക്കുകയാണ്.

Leave a Reply