You are currently viewing ഗ്യാസ് ടാങ്കർ എന്ന് വിളിച്ചു… താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി റാഷി ഖന്ന…

ഗ്യാസ് ടാങ്കർ എന്ന് വിളിച്ചു… താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി റാഷി ഖന്ന…

ഗ്യാസ് ടാങ്കർ എന്ന് വിളിച്ചു… താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി റാഷി ഖന്ന…

സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് റാഷി ഖന്ന. തമിഴ്, തെലുഗ്, മലയാളം, ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. അഭിനയിക്കുന്നത് ഏത് ഭാഷയിലാണ് എന്നത് അഭിനയ മികവിന്റെ മുന്നിൽ അപ്രസക്തമായി പോകാറുള്ള പല അഭിനേതാക്കളെയും സിനിമ ഇൻഡസ്ടറി ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് താരം എന്ന് നിസ്സംശയം പറയാം.

മികച്ച നടി എന്നതിലുപരി പ്രശസ്തയായ  ഒരു ഗായികയും കൂടിയാണ് താരം. തന്റെതായ അഭിനയ മികവു കൊണ്ട് താരം വളരെ പെട്ടെന്നാണ് വളരെ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.
ഏതു മേഖല ആണെങ്കിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് ഓരോരോ കഴിവുകളും പ്രകടിപ്പിക്കുന്നത്. താരം ഇതുവരെയും അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലൂടെ താരം മലയാളത്തിലും  2013 ൽ പുറത്തിറങ്ങിയ  മദ്രാസ് കഫെയിലൂടെ ഹിന്ദിയിലും മാനം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. പൃഥ്വിരാജ് നായകനായി ആമസോൺ പ്രൈമിലൂടെ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് താരം  ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി ആഴത്തിൽ അറിഞ്ഞു താരം അവതരിപ്പിച്ചു.

മികച്ച അഭിനയവും എല്ലാവരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. താരം  അഭിനയിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ  ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6.2 മില്യൺ ആരാധകരാണ് ഉള്ളത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്.

മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് . താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി ഇതിനോടകം തന്നെ താരം പങ്കു വെച്ചു കഴിഞ്ഞു . മികച്ച അഭിപ്രായങ്ങളാണ് തരത്തിന്റെ ഫോട്ടോകൾക്കും അതിനപ്പുറം അഭിനയത്തിനും ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ താരം കരിയറിനെ തുടക്കകാലത്ത് ഈ സിനിമ ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം ആണ് വ്യക്തമാക്കുന്നത്.

നല്ല വേഷങ്ങൾ തുടക്ക സമയത്ത് തന്നെ ലഭിച്ചിരുന്നുവെങ്കിലും ശാരീരിക അവസ്ഥകൾ കൊണ്ട് ഞാനൊരുപാട് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തടി കൂടുതലായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഗ്യാസ് ടാങ്കർ എന്ന് എന്നെ വിളിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഓൺലൈൻ ബുള്ളിയിങ് നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ ഇത് കാര്യം ആക്കിയിട്ടില്ല. ഇപ്പോൾ ഞാൻ ഫിറ്റായി. അത് മറ്റുള്ളവർക്ക് വേണ്ടി അല്ല തന്റെ സന്തോഷത്തിനു വേണ്ടിയും തന്റെ ജോലിയുടെ ആവശ്യത്തിനു വേണ്ടിയാണ് എന്നും താരം വ്യക്തമാക്കി.

തടി ഉള്ളവരുടെ കഴിവിനെ മുഖവിലയ്ക്കെടുക്കാതെ ഒരു സ്വഭാവം സിനിമ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്നുണ്ട് എന്ന് വളരെ വ്യക്തമായി താരം പറയുന്നു. അത്തരത്തിൽ ഉള്ളവരെ പറ്റി മോശപ്പെട്ട അത് എഴുതി പിടിപ്പിക്കാറുണ്ട് എന്നും അത്തരത്തിൽ എഴുതുന്നവർക്ക് എന്തെങ്കിലും സന്തോഷം ഉണ്ടെങ്കിൽ നിങ്ങൾ എഴുതിക്കോളൂ എന്നും താരം പറയുന്നു. എനിക്ക് പിസിഓഡി യുടെ പ്രശ്നമുണ്ടായിരുന്നു എന്ന് അതുകൊണ്ട് തടി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട് ആദ്യമെല്ലാം വിഷമം ഉണ്ടാക്കിയിരുന്നു എങ്കിലും പിന്നീട് ഞാൻ ഇത് കാര്യമാക്കാതെ ആയി എന്നും താരം വ്യക്തമാക്കി.

Leave a Reply