You are currently viewing പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടി,  അല്ലാതെ!! പൊട്ടി കരഞ്ഞ് ഒമർ ലുലുവിന്റെ നല്ല സമയത്തിലെ നടി..’ – വീഡിയോ കാണാം

പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടി, അല്ലാതെ!! പൊട്ടി കരഞ്ഞ് ഒമർ ലുലുവിന്റെ നല്ല സമയത്തിലെ നടി..’ – വീഡിയോ കാണാം

പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടി!! പൊട്ടി കരഞ്ഞ് ഒമർ ലുലുവിന്റെ നല്ല സമയത്തിലെ നടി..’ – വീഡിയോ കാണാം

ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍ ആയി എത്തിയത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നിവരാണ് നായികമാർ. ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ഒമർ ലുലു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ.

സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു എന്ന വാർത്ത സംവിധായകൻ പ്രേക്ഷകരെ അറിയിച്ചിരുന്നു. പക്ഷെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന കണ്ടെന്റുകളാണ് ഉള്ളത് എന്ന് പറഞ്ഞതിനുശേഷം റിലീസ് ആയി കുറച്ച് ദിവസം പ്രദർശനം തുടർന്നതിന് പിന്നാലെ ഇപ്പോൾ തീയറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. അതിനിടയിൽ മറ്റൊരു കാര്യം കൂടി വൈറൽ ആയിരിക്കുകയാണ്.

സിനിമയിൽ പുതുമുഖ താരമായി എത്തിയ മരിയ എന്ന താരം സിനിമയ്ക്ക് റിവ്യൂ പറയുന്നതിനിടയിൽ ലഹരി വസ്തുവിനെ പ്രോത്സാഹിപ്പിച്ചു എന്ന രൂപത്തിൽ ഒരുപാട് ട്രോളുകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. റിവ്യൂ ചോദിച്ചെത്തിയ ചാനലുകൾക്ക് മുന്നിൽ നിന്ന് എംഡിഎംഎയെ പുകഴ്ത്തിയും തന്റെ സുഹൃത്തുക്കൾ അത് ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞ പുതുമുഖ താരത്തിന്റെ വാക്കുകൾ ഒരുപാട് വിമർശനങ്ങൾ കേട്ടു.

എന്നാൽ ഇപ്പോൾ താരം ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ അതിന്റെ സത്യാവസ്ഥ പറയുകയാണ്. ഈ സിനിമയിലൂടെ എനിക്ക് ഫേമസ് ആകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നും പക്ഷേ ഒരു നായികാ കഥാപാത്രം ആയിരുന്നില്ല എനിക്ക് കിട്ടിയത് എന്നും താരം പറയുന്നു. സിനിമ കണ്ടിറങ്ങിയപ്പോഴും എല്ലാവരും ക്യാമറ കൊണ്ട് പോയത് ഇർഷാദ് ഇക്കയുടെ അടുത്തും നായികമാരുടെ അടുത്തുമായിരുന്നു എന്നും താരം പറഞ്ഞു.

അപ്പോഴാണ് അവർ എംഡിഎംഎ പറ്റി ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അത് ഇല്ലെഗിൽ ആണെന്ന് എനിക്ക് അറിയാം. ഞാൻ എം എന്നാണ് പറഞ്ഞിരുന്നത്. ഇത് നമ്മുടെ നാട്ടിൽ ഉപയോഗിക്കാൻ പാടില്ല. ലഹരി നിർത്തണം.. എന്നൊക്കെ പറഞ്ഞാൽ, ഇന്ന് ഞാൻ ഇവിടെ ഇരിക്കുമോ? അപ്പോൾ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞത് എന്നും ഇപ്പോൾ ചാനലുകൾ ഇന്റർവ്യൂ തരുമോ എന്ന് ഇങ്ങോട്ട് ചോദിക്കുന്ന ഒരു അവസ്ഥ വരെ എത്തി എന്നും താരം പറഞ്ഞു.

നീ എന്ത് പൊട്ടത്തരമാണ് പറഞ്ഞതെന്ന് എന്നെ അറിയാവുന്നവർ എന്നോട് ചോദിച്ചു. എനിക്ക് മീഡിയയുടെ മുന്നിൽ വരണമായിരുന്നു. ജനങ്ങളോടും മീഡിയകളോടും എനിക്ക് ചോദിക്കാൻ കുറെ ഉണ്ടായിരുന്നു. അതിന് ആദ്യം ഞാൻ ശ്രദ്ധനേടണം അതിന് വേണ്ടിയാണ് ഞാൻ അത്തരം പരാമർശങ്ങൾ ഉപയോഗിച്ചത് എന്നാണ് താരം പറഞ്ഞത്. എന്റെ സുഹൃത്തുക്കൾ അത് ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ എന്നെ എല്ലാവരും നോട്ട് ചെയ്യുകയുള്ളൂ.. എന്നും അത് തന്നെ സംഭവിക്കുകയും ചെയ്തു എന്ന് താരം പറഞ്ഞു.

Leave a Reply