You are currently viewing ആ ചുംബന രംഗം എന്നോട് പോലും പറയാതെയാണ് കമല ഹാസൻ ചെയ്തത്.. തിരക്കഥയിൽ കെട്ടിപ്പിടിക്കുന്ന രംഗം മാത്രമേ ഉണ്ടായിരുന്നുള്ളു..

ആ ചുംബന രംഗം എന്നോട് പോലും പറയാതെയാണ് കമല ഹാസൻ ചെയ്തത്.. തിരക്കഥയിൽ കെട്ടിപ്പിടിക്കുന്ന രംഗം മാത്രമേ ഉണ്ടായിരുന്നുള്ളു..

എന്നോട് ചോദിക്കാതെ കമല്‍ ഹാസന്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു; ഷൂട്ടിനിടയില്‍ ഉണ്ടായ ചുംബന രംഗത്തെ കുറിച്ച് രേഖ

മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് താരത്തിന്റെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു താരത്തിന്റെ ആദ്യ മലയാളചിത്രം പുറത്തിറങ്ങിയത്. സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്. മികച്ച ഒരു തുടക്കം അതിലൂടെ താരത്തിന് ലഭിച്ചു.

താരത്തിന്റെ വിദ്യാഭ്യാസ കാലം മുഴുവൻ ഊട്ടിയിലായിരുന്നു. ജോസഫൈൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയുടെ വിജയത്തെ തുടർന്ന് പാവം പാവം രാജകുമാരൻ, ദശരഥം, ഒളിയമ്പുകൾ, ഏയ് ഓട്ടോ..എന്നിവയിലെ അഭിനയം താരത്തെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടിയാക്കി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ പ്രേക്ഷകർ സ്വീകരിച്ചത്.

ദശരഥത്തിലെ അഭിനയത്തിന് മികച്ച മലയാള നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡിന് താരം അർഹയായി. 1996 ൽ ആയിരുന്നു രേഖയുടെ വിവാഹം. സീ ഫുഡ് എക്സ്പോർട്ടർ ജോർജ്ജ് ഹാപ്പിസ് ആണ് ഭർത്താവ്. വിവാഹത്തിനു ശേഷം കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഒരുചെറിയ ഇടവേളയ്ക്കു ശേഷം സപ്പോർട്ടിംഗ് റോളുകളിലൂടെ തിരിച്ചു വരികയായിരുന്നു. സിനിമ കൂടാതെ ടെലിവിഷൻ ഷോകളും ഇപ്പോൾ താരം ചെയ്യുന്നുണ്ട്.

തന്റെ കരിയറിലെ ആദ്യ സിനിമയുടെ ഷൂറ്റിംഗിന്റെ സമയത്തുണ്ടായ ഒരു സംഭവം ആണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. 1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയിലൂടെയാണ് താരം നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. കമല്‍ ഹാസന്റെ നായികയായിട്ടാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഇരുവരും പ്രണയിതക്കളായിട്ടാണ് അഭിനയിക്കുന്നത്.

ഇരുവരും വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും ആത്മഹത്യ ചെയ്യാന്‍ പോവുന്നതായിട്ടൊരു സീനുണ്ട് സിനിമയിൽ. അത് ഷൂട്ട് ചെയ്യുന്നതിനിടയിൽ കമല്‍ ഹാസന്‍ പെട്ടെന്ന് താരത്തെ കയറി ചുംബിക്കുകയായിരുന്നു എന്നും എനിക്ക് അങ്ങിനെയൊരു കാര്യം ഉള്ളതിനെ കുറിച്ചു അറിയില്ലായിരുന്നു എന്നും ആണ് താരം പറഞ്ഞത്. കമല്‍ ഹാസന്‍ സാറും ബാലചന്ദ്രര്‍ സാറും ആ സീനിനെ കുറിച്ച് നല്ല രീതിയില്‍ ആലോചിച്ചിട്ടുണ്ട്. അത് നന്നാവുമെന്ന് അവര്‍ കരുതിയിട്ടുണ്ടാവും എന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

ചിത്രീകരണത്തിന് മുന്‍പ് എന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് ശരിയാണ് എന്നും പക്ഷേ ആ രംഗം സിനിമയില്‍ നന്നായിട്ടാണ് വന്നത് എന്നും താരം പറഞ്ഞു. ഈ സീൻ എടുത്തതിൽ ഞാൻ വലിയ ആസ്വസ്ഥയിലായിരുന്നു എന്നും എന്റെ പിതാവ് എങ്ങിനെ ഇതിൽ അഭിപ്രായം പറയും എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു എന്നും താരം പറഞ്ഞു. ഒരുപാട് വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം തുറന്നു പറഞ്ഞതാണെങ്കിലും വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു.

Leave a Reply