You are currently viewing ശരീരവും ജീവിതവും എന്റേതാണ്, ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് മാതാപിതാക്കള്‍ പറയുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല, തുറന്നടിച്ച് പ്രിയ വാര്യര്‍

ശരീരവും ജീവിതവും എന്റേതാണ്, ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് മാതാപിതാക്കള്‍ പറയുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല, തുറന്നടിച്ച് പ്രിയ വാര്യര്‍

ശരീരവും ജീവിതവും എന്റേതാണ്, ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് മാതാപിതാക്കള്‍ പറയുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല, തുറന്നടിച്ച് പ്രിയ വാര്യര്‍

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ട് ഭാവ പ്രകടനങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.

അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതുകൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്. മാണിക്യ മലരായ പൂവി എന്ന പാട്ട് അത്രത്തോളം ട്രെൻഡിങ് ആയിരുന്നു ആ സമയത്ത്.

2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ ഇനിയും കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തൂന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. സിനിമ ഒരു മോശം മേഖലയാണെന്നാണ് പലരും വിചാരിക്കുന്നതെന്നും ഇത് ഡേയ്ഞ്ചറസായിട്ടുള്ള മേഖലയാണെന്നാണ് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നുണ്ട്. എന്നാല്‍ തന്റെ മാതാപിതാക്കള്‍ തനിക്ക് പിന്തുണ ആണ് എന്നും ഇഷ്ടമുള്ളത് പോലെ ചെയ്‌തോളൂ എന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും താരം പറയുന്നു.

അച്ഛനും അമ്മയും തന്നോട് പറഞ്ഞത് ഇത് തന്റെ ജീവിതമാണെന്നും വരാനുള്ളത് എന്തായാലും വരും പിന്നെ താന്‍ ഇത്ര വരെ എത്തിയത് വെറുതെയാവില്ല എന്നാണെന്നും താരം പറയുകയുണ്ടായി. തന്റെ കുടുംബത്തെ ബാധിക്കാത്ത ഒരു പ്രശ്‌നവും തന്നെയും ബാധിക്കുന്നില്ലെന്നും ജീവിതവും ശരീരവും തന്റേതാണെന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് തന്നെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Leave a Reply