You are currently viewing എന്നെ അറിയില്ല അല്ലെ… ഞാൻ മേക്കപ്പ് ഇടാറില്ല… നിമിഷ സജയൻ

എന്നെ അറിയില്ല അല്ലെ… ഞാൻ മേക്കപ്പ് ഇടാറില്ല… നിമിഷ സജയൻ

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് നിമിഷ സജയൻ. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയുടുത്ത താരം മലയാള സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. അഭിനയ മികവ് തന്നെയാണ് താരം ഇത്രയും പെട്ടെന്ന് മലയാള സിനിമ പ്രേമകളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താനുള്ള പ്രധാന കാരണം.

2017 ൽ c/o സൈറാബാണു എന്ന മഞ്ജുവാര്യർ സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടതങ്കിലും, അന്ന് താരത്തെ ആരും ശ്രദ്ധിച്ചില്ല എന്ന് വേണം പറയാൻ. പക്ഷേ അതേ വർഷം തന്നെ സുരാജ് വെഞ്ഞാറമൂട് & ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ട് താരം സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കി.

പിന്നെ തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ താരത്തെ തേടിയെത്തി. മേക്കപ്പ് ഇടാതെ സിനിമയിൽ അഭിനയിക്കുന്ന മലയാളത്തിലെ ഏക നടി എന്ന് വരെ താരത്തെ പലരും പ്രശംസിച്ചു. അഭിനയത്തിന് നിറം ഒരു മാനദണ്ഡമല്ല എന്ന് താരം തനിക്ക് വന്ന സിനിമയിലൂടെ തെളിയിക്കുകയും ചെയ്തു. ഗൗരവമുള്ള കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്തത് കൊണ്ട് ഒരുപാട് വിമർശനങ്ങളും താരത്തെ തേടിയെത്തുകയും ചെയ്തു. അതിനെയൊക്കെ മറികടന്ന് താരം ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും മൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ്.

സമൂഹ മാധ്യമങ്ങളിലും താരം നിറ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 8 ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടു. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകൾ വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയായ ചിറ്റയുടെ പ്രസ് മീറ്റിനിടയിൽ നടന്ന ഒരു സംഭവമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇടയിൽ മാധ്യമങ്ങളെ കവർ ചെയ്തു കൊണ്ടിരിക്കെ താരത്തിനോട് ഒരാൾ നിമിഷയ്ക്ക് അറിയാത്തതാണോ എന്താണ് മേക്കപ്പ് ഇടാതെ വന്നിരിക്കുന്നത് എന്ന ഒരു ചോദ്യം ഉണ്ടാവുകയും അതിന് വളരെ കൂളായി ചിരിച്ചു കൊണ്ട് എന്നെ അറിയില്ല അല്ലേ ഞാൻ മേക്കപ്പ് ഇടാറില്ല എന്ന് താരം മറുപടി നൽകിയതും ആണ് പ്രസ് മീറ്റിൽ വളരെ ചിരിയോടെ എല്ലാവരും ഏറ്റെടുത്തത്.

Leave a Reply